ജോര്‍ജ് കുട്ടിയും കുടുംബവും ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരില്‍

മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 വിന്റെ ടീസര്‍ പുറത്തിറങ്ങി.ആമസോണ്‍ പ്രൈം വീഡിയോയാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.2021ല്‍ ആമസോണ്‍ പ്രൈമിലൂടെ ലോക പ്രീമിയറായി ദൃശ്യം 2 റിലീസ് ചെയ്യും.

ജോര്‍ജ് കുട്ടിയും കുടുംബവും ഉടന്‍ തന്നെ ആമസോണ്‍ പ്രൈമിലൂടെ വരുന്നു എന്നാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ടീസര്‍ പങ്കുവെച്ച് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിര്‍മ്മിച്ചിരിക്കുന്നത്. മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍, സായികുമാര്‍, കെ.ബി ഗണേഷ് കുമാര്‍, ജോയ് മാത്യു, അനീഷ് ജി നായര്‍, അഞ്ജലി നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.