ദൃശ്യം 2 തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം ആരംഭിച്ചു.ആദ്യ ഷെഡ്യൂള്‍ ഹൈദാരാബദിലാണ്. വെങ്കടേഷ് ദഗുബട്ടിയും മീനയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ മലയാളത്തില്‍ മുരളി ഗോപി അവതരിപ്പിച്ച പൊലീസ് ഓഫീസറായി സമ്പത്ത് എത്തും.ആശാ ശരതിന്റെ റോളില്‍ നദിയാ മൊയ്തുവാണ്. എസ്തര് തെലുങ്ക് പതിപ്പിലും അഭിനയിക്കുന്നുണ്ട്.സതീഷ് കുറുപ്പാണ് തെലുങ്കിലും ക്യാമറ കൈകാര്യം ചെയ്യുന്നത്.ഹൈദരാബാദിന് പുറമേ തൊടുപുഴയിലും തെലുങ്ക് ദൃശ്യം ചിത്രീകരിക്കുന്നുണ്ട്. ദൃശ്യം തെലുങ്കിന് പിന്നാലെ കന്നഡ, ഹിന്ദി പതിപ്പുകളും ഒരുങ്ങുന്നുണ്ട്. ഏപ്രില്‍ 20 വരെയാണ് ചിത്രീകരണം.
ജീത്തു ജോസഫ് ആദ്യമായി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമാണിത്. ആന്റണി പെരുമ്പാവൂരാണ് തെലുങ്ക് പതിപ്പിന്റെ സഹനിര്‍മ്മാതാവ്.