ദൃശ്യം 2 ചോര്‍ന്നു

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ദൃശ്യം 2 ന്റെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍ ചോര്‍ന്നു. അര്‍ധരാത്രിയോടെയാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.

റിലീസിന് പിന്നാലെ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറക്കിയത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും ആമസോണ്‍ പ്രൈം ഇതിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പ്രതികരിച്ചു. ചിത്രത്തിനു ലഭിക്കുന്ന മികച്ച പ്രതികരണങ്ങളില്‍ താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതാദ്യമായാണ് മലയാളത്തിലെ ഒരു ബിഗ് ബജറ്റ് ചിത്രം നേരിട്ട് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, മീന, അന്‍സിബ, എസ്തര്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2011 ല്‍ റിലീസ് ചെയ്ത ദൃശ്യത്തിന്റെ രണ്ടാംഭാഗമാണ് ദൃശ്യം 2.