നാടകവാഹനത്തിന് പിഴ: നിയമവിരുദ്ധമായ കാര്യം നടന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി: മന്ത്രി എ.കെ ബാലന്‍

ആലുവ നാടക സമിതിയുടെ വാഹനം തടഞ്ഞുനിര്‍ത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ 24000 രൂപ പിഴയിട്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മന്ത്രി എ.കെ ബാലന്‍. ഗതാഗത വകുപ്പ് മന്ത്രി ശ്രീ. എ കെ ശശീന്ദ്രന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും നിയമവിരുദ്ധമായ എന്തെങ്കിലും കാര്യം നടന്നിട്ടുണ്ടെങ്കില്‍ കര്‍ശനമായ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ കാര്യം അറിയിച്ചത്. പോസ്റ്റ് താഴെ

ആലുവ നാടക സമിതിയുടെ വാഹനം തടഞ്ഞുനിര്‍ത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ 24000 രൂപ പിഴയിട്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടു . വാഹനത്തിലെ ബോര്‍ഡിന് വലുപ്പം കൂടി എന്ന കാരണമാണ് പിഴയിടാനായി പറഞ്ഞതെന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസ്സിലായത്. ഇക്കാര്യം ഗതാഗത വകുപ്പ് മന്ത്രി ശ്രീ. എ കെ ശശീന്ദ്രന്റെ ശ്രദ്ധയില്‍പെടുത്തി. നിയമവിരുദ്ധമായ എന്തെങ്കിലും കാര്യം നടന്നിട്ടുണ്ടെങ്കില്‍ കര്‍ശനമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌.