
മോഹൻലാലിനെ ആദരിച്ച സർക്കാരിന്റെ പരിപാടിയെകുറിച്ചുള്ള സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾക്ക് പിന്നാലെ ചർച്ചയായി അടൂരിനെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകൾ. ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന് പ്രസംഗിച്ചതും മറുപടി പ്രസംഗത്തിലെ മോഹന്‍ലാലിന്റെ വാക്കുകളുമാണ് ചര്‍ച്ചയാകുന്നത്.
രണ്ട് ദശാബ്ദം മുമ്പ് തനിക്ക് ഈ പുരസ്കാരം ലഭിക്കുമ്പോള്‍ ഇതുപോലെ ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ലെന്നായിരുന്നു അടൂരിന്റെ വാക്കുകൾ. എന്നെ കുറിച്ച് ആദ്യമായി…അല്ല, ഒരുപാട് സദസുകളിൽ എന്നെ കുറിച്ച് സംസാരിച്ച അടൂർ ഗോപാലകൃഷ്ണൻ സാറിനോടും ഹൃദയത്തിൽ നിറഞ്ഞുവരുന്ന നന്ദി അറിയിക്കുന്നു’ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.
ദാസാഹേബ് ഫാല്‍ക്കെ പുരസ്കാരത്തിന് അര്‍ഹനായ മോഹന്‍ലാലിനെ ആദരിക്കുന്നതിനായി സര്‍ക്കാര്‍ സംഘടിപ്പിച്ച ‘വാനോളം മലയാളം ലാല്‍ സലാം’ എന്ന പരിപാടിക്കിടെയായിരുന്നു സംഭവം. പിന്നാലെ നിരവധിപേരാണ് കമന്റുമായി രംഗത്തെത്തിയത്. മുമ്പും മോഹൻലാലിനെതിരെ സംസാരിച്ചിട്ടുള്ള അടൂർ ഇത്തവണയും അത് ആവർത്തിച്ചുവെന്നും. ഇത്തവണ മോഹൻലാലിന് ലഭിച്ചതുകൊണ്ടാണ് താങ്കൾക്ക് ലഭിച്ചത് അറിഞ്ഞതെന്നും കമന്റുകൾ വന്നു.