‘ജിബൂട്ടി’ ടീസര്‍

അമിത് ചക്കാലക്കല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ജിബൂട്ടിയുടെ ടീസര്‍ പുറത്തുവിട്ടു.ജിബൂട്ടി എന്ന ആഫ്രിക്കന്‍ രാജ്യത്തെയും അതിന്റെ സകല സാംസാകാരിക മേഖലയെയും ഇന്ത്യയുമായി ബന്ധപ്പെടുത്തി മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍ എസ്.ജെ സിനു. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് അഫ്‌സല്‍ കരുനാഗപ്പള്ളിയാണ്.ജോബി പി സാം ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.പേരിലെ വ്യത്യസ്തത കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച ചിത്രമാണ്’ജിബൂട്ടി’.

തമിഴ് നടന്‍ കിഷോര്‍, ദിലീഷ് പോത്തന്‍, ഗ്രിഗറി, രോഹിത് മഗ്ഗു, അലന്‍സിയര്‍, നസീര്‍ സംക്രാന്തി, ഗീത, സുനില്‍ സുഖദ, ബിജു സോപാനം,ബേബി ജോര്‍ജ്, പൗളി വത്സന്‍, അഞ്ജലി നായര്‍, ജയശ്രീ, ആതിര ഹരികുമാര്‍ തുടങ്ങി മറ്റു താരനിരകളും സിനിമയില്‍ ഒന്നിക്കുന്നു.