‘ആഹാ’ ജൂണ്‍ 4

ഇന്ദ്രജിത്തിന്റെ ഏറ്റവും പുതിയ ചിത്രം ആഹായുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.ചിത്രം ജൂണ്‍ 4 ന് തീയറ്ററുകളിലെത്തും.പ്രേം എബ്രഹാം നിര്‍മിച്ച് ബിബിന്‍ പോള്‍ സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഹുല്‍ ബാലചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. വടംവലി പ്രധാന പ്രമേയമായ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ടോബിത് ചിറയത്താണ്.

84ല്‍ അധികം ലൊക്കേഷനുകളിലായി ആയിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അണിനിരത്തിയാണ് ആഹയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. ശാന്തി ബാലചന്ദ്രന്‍, അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, മനോജ് കെ ജയന്‍, സിദ്ധാര്‍ത്ഥ ശിവ എന്നിങ്ങനെ നിരവധി അഭിനേതാക്കള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സയനോര ഫിലിപ്പ്, ജുബിത് നമ്പറാടത്, ടിറ്റോ പി തങ്കച്ചന്‍ എന്നിവരാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. സയനോര ഫിലിപ്പാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ ബിബിന്‍ പോള്‍ സാമുവേല്‍ തന്നെ ആണ് ആഹായുടെ എഡിറ്റര്‍.