ജംഗിള്‍ ക്രൂസിന്റെ കിടിലന്‍ ട്രെയിലര്‍ കാണാം..

ഹോളിവുഡ് ചിത്രം ജംഗിള്‍ ക്രൂസിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മൈക്കല്‍ ഗ്രീന്‍, ഗ്ലെന്‍ ഫിക്കറ, ജോണ്‍ റിക്വ, ജെ.ഡി പെയ്ന്‍, പാട്രിക് മക്കേ എന്നിവരുടെ തിരക്കഥയില്‍ ജൗമി കോലറ്റ്‌സെറ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡ്വെയ്ന്‍ ജോണ്‍സണ്‍, എമിലി ബ്ലണ്ട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഡിസ്‌നിയുടെ അതേപേരിലുള്ള കോമിക്‌സിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

ഡ്വെയ്ന്‍ ജോണ്‍സണ്‍, ഡാനി ഗാര്‍സിയ, ഹിറം ഗാര്‍സിയ, ബ്യൂ ഫ്‌ളിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 2020 ജൂലൈ 24 ന് ചിത്രം റിലീസ് ചെയ്യും.