
‘ഭൗമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സിനെയും കഥയെയും കുറിച്ച് പ്രേക്ഷകര്‍ക്കിടയില്‍ നടക്കുന്ന ഡീകോഡിങ് വീഡിയോകളും ചര്‍ച്ചകളും കണ്ട് താന്‍ ഞെട്ടിപ്പോയെന്ന് സംവിധായകന്‍ റെജിന്‍ എസ്. ബാബു. സിനിമയുടെ തിരക്കഥ എഴുതാന്‍ താന്‍ നടത്തിയതിനേക്കാള്‍ വലിയ ഗവേഷണങ്ങളാണ് പ്രേക്ഷകര്‍ ഈ വീഡിയോകള്‍ക്കായി നടത്തുന്നതെന്നും, താന്‍ പോലും ഉദ്ദേശിക്കാത്ത പല തലങ്ങളും അവര്‍ കണ്ടെത്തുന്നത് സിനിമയുടെ വലിയ വിജയമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
‘പെന്‍ഡുലം’ എന്ന ചിത്രത്തിന് ശേഷം റെജിന്‍ എസ്. ബാബു രചനയും സംവിധാനവും നിര്‍വ്വഹിച്ച ഗോഥിക് ഹൊറര്‍ മിസ്റ്ററി ത്രില്ലര്‍ ചിത്രമാണ് ‘ഭൗമ’. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളും അതിലൂടെ ചുരുളഴിയുന്ന രഹസ്യങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. “ഞാന്‍ ഉദ്ദേശിക്കാത്ത പല കാര്യങ്ങളും ലയേഴ്‌സായിട്ട് പ്രേക്ഷകര്‍ കണ്ടുപിടിക്കുന്നുണ്ട്. അവര്‍ പറയുന്ന പല എലമെന്റ്‌സും ശരിയാണെന്ന് എനിക്ക് സമ്മതിക്കേണ്ടി വരുന്നു. അത്രയും ഇന്‍വോള്‍വ്ഡായിട്ട് സിനിമ കണ്ടതുകൊണ്ടാണ് ആളുകള്‍ ഇത്തരത്തില്‍ റിസര്‍ച്ച് ചെയ്ത് വീഡിയോകള്‍ ചെയ്യുന്നത്,” റെജിന്‍ പറഞ്ഞു.
‘മണിച്ചിത്രത്താഴ്’ എന്ന ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളായ മൂവി സ്ട്രീറ്റിലും സിനിമ പാരഡൈസിലുമൊക്കെ നടന്ന സമാനമായ ചര്‍ച്ചകളെയും സംവിധായകന്‍ ഓര്‍ത്തെടുത്തു. തിരക്കഥാകൃത്ത് പോലും ചിന്തിക്കാത്ത തലങ്ങളിലേക്ക് പ്രേക്ഷകര്‍ സിനിമയെ വ്യാഖ്യാനിച്ചപ്പോള്‍, ‘ചില സിനിമകള്‍ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ റൈറ്ററിന്റെ മുകളില്‍ റിവ്യൂവേഴ്‌സ് വരും’ എന്ന് മധു മുട്ടം അന്ന് പ്രതികരിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സിനിമ ആളുകളിലേക്ക് എത്തുകയും അത് ചര്‍ച്ചാവിഷയമാവുകയും ചെയ്യുക എന്നതാണ് തന്റെ ലക്ഷ്യമെന്നും, ആ അര്‍ത്ഥത്തില്‍ ‘ഭൗമ’ പൂര്‍ണ്ണ വിജയമാണെന്നും റെജിന്‍ എസ്. ബാബു കൂട്ടിച്ചേര്‍ത്തു.
റെജിന്റെ വാക്കുകൾ
“ശരിക്കും പറയുകയാണെങ്കിൽ ഈ പറയുന്ന എക്സ്പ്ലനേഷൻ വീഡിയോസ് ഞാനും കണ്ടിരുന്നു. ഞാൻ ഞെട്ടുകയാണ് ചെയ്തത്. കാരണം, നമ്മൾ പോലും ഉദ്ദേശിക്കാത്ത പല കാര്യങ്ങളും ലയേഴ്സായിട്ട് കണ്ടുപിടിച്ച് അവർ വീഡിയോസ് ചെയ്യുന്നത് ശരിക്കും ആ സിനിമയുടെ വിജയമാണ്. ഞാൻ ഉദ്ദേശിച്ചത് അല്ലെങ്കിൽ പോലും അത്തരം എലമെന്റ്സ് അവർ പറയുന്നത് ശരിയാണെന്ന് നമുക്ക് സമ്മതിക്കാനേ പറ്റുകയുള്ളൂ. ആളുകൾ ഇത് ചർച്ച ചെയ്യണമെങ്കിൽ, പ്രത്യേകിച്ച് ഈ പറഞ്ഞ വീഡിയോയൊക്കെ, അതിനുവേണ്ടി നല്ല എഫേർട്ടിട്ട് റിസർച്ച് ചെയ്തിട്ടാണെന്ന് എനിക്ക് തോന്നുന്നു. സ്ക്രിപ്റ്റിന് പോലും അത്ര റിസർച്ച് ഞാൻ ചെയ്തിട്ടില്ല.
എനിക്ക് തോന്നുന്നു ‘മണിച്ചിത്രത്താഴ്’ സിനിമ ഇറങ്ങിയിട്ട് ഇതുപോലെ ആ കാലത്ത് ഈ സോഷ്യൽ മീഡിയയിലുള്ള മൂവി സ്ട്രീറ്റിലും സിനിമ പാരഡൈസിലുമൊക്കെ ഒരുപാട് ഡിസ്കഷൻ നടന്നിരുന്നു. ആ റൈറ്റർ പോലും ചിന്തിക്കാത്ത രീതിയിൽ അവർ സിനിമയെപ്പറ്റി എഴുതിയിരുന്നു. അന്ന് അതിന്റെ റൈറ്റർ ആയിരുന്ന മധു മുട്ടം സാർ ഒരു കമന്റ് ഇട്ടു, ‘ചില സിനിമകൾ ആളുകൾക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ റൈറ്ററിന്റെ മുകളിൽ റിവ്യൂവേഴ്സ് വരുന്നു’ എന്നുള്ള രീതിയിലായിരുന്നു അത്. എന്നാൽ ഞാൻ ഇത് സിനിമയുടെ വിജയമായിട്ടേ കാണുന്നുള്ളൂ.
അത്തരം റിസർച്ചുകളൊക്കെ ആൾക്കാർ ചെയ്യണമെങ്കിൽ അത്രയും ഇൻവോൾവ്ഡായിട്ട് സിനിമ കണ്ടതുകൊണ്ടായിരിക്കും. അതൊരു ഡിസ്കഷൻ പോയിന്റായിട്ട് നിൽക്കുന്നതാണ് എനിക്കിഷ്ടം. സിനിമയുടെ ഉദ്ദേശ്യം അത് ആളുകളിലേക്ക് എത്തിക്കുകയും അതൊരു ചർച്ചാവിഷയം ആവുക എന്നുള്ളതുമാണല്ലോ. ആ ഒരു ഫാക്ടറിൽ ‘ഭൗമ’ അതിൽ വിജയിച്ചിട്ടുണ്ട് എന്നാണ് എനിക്ക് ഇത്തരം വീഡിയോസ് കാണുമ്പോൾ തോന്നുന്നത്.”