Skip to content
celluloid

celluloid

Film Magazine

  • HOME
  • MOVIE UPDATES
  • MAGAZINE
  • GALLERY
  • VIDEOS
    • LOCATION
    • DIRECTOR’S VOICE
    • STAR CHAT
    • SONGS
    • TRAILERS
    • NEW FACE
    • MOVIE REVIEWS
  • ABOUT
  • Home
  • VIDEOS
  • DIRECTOR VOICE
  • ”ഉണ്ട പലര്‍ക്കുമുള്ള മുഖം അടച്ചുള്ള അടിയാണ്” ഖാലിദ് റഹ്മാനും ഉണ്ടക്കും പ്രശംസയുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്..
DIRECTOR VOICE MAIN STORY MOVIE REVIEWS Movie Updates

”ഉണ്ട പലര്‍ക്കുമുള്ള മുഖം അടച്ചുള്ള അടിയാണ്” ഖാലിദ് റഹ്മാനും ഉണ്ടക്കും പ്രശംസയുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്..

June 18, 2019
Celluloid Magazine
','

' ); } ?>

തിയേറ്ററുകളില്‍ പ്രേക്ഷകരുടെയും നിരൂപകരുടെയും കയ്യടി ഒരേപോലെ നേടി നിറഞ്ഞോടുകയാണ് ഖാലിദ് റഹ്മാന്‍-മമ്മൂട്ടി ചിത്രം ഉണ്ട. ചിത്രത്തിന് പ്രശംസയുമായി നിരവരി താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ചിത്രത്തെ തന്റെ അനുഭവങ്ങളുമായി ബന്ധിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഫെയ്‌സ് ബുക്കില്‍ കുറിച്ച ആശംസയാണ് ഇപ്പോള്‍ തരംഗമാവുന്നത്. അധികാര കേന്ദ്രങ്ങളുടെ, മനുഷ്യ ജീവന് വിലകല്പിക്കാത്ത ഉദാസീനതകളുടെ, ഗര്‍വുകള്‍ തകര്‍ത്ത് ലക്ഷ്യത്തില്‍ കൊള്ളുന്ന വെടിയാണ് ഉണ്ടയെന്ന്‌ മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടി എന്ന മഹാനടന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയാകും ഈ ചിത്രമെന്നും ഖാലിദ് റഹ്മാന്‍ എന്ന സംവിധായകന്‍ ചിത്രത്തിലൂടെ തന്റെ വരവറിയിക്കുകയായിരുന്നെന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു. പോസ്റ്റിന്റെ പൂര്‍ണ രൂപം കാണാം..

”നിങ്ങള് ഇപ്പഴും വള്ളിയില്‍ തൂങ്ങിയാ നടക്കുന്നേ..?? ‘കൂടെ’ ഡാ..ആദിവാസീ’ എന്നൊരു വിളിയും.. സ്ഥലം വയനാട് ആണെന്ന്.. പഠനം കഴിഞ്ഞു പുറം നാടുകളില്‍ ജോലിയും മറ്റുമായി എത്തിയ കാലങ്ങളില്‍ ഇടയ്ക്കിടെ കേട്ടിരുന്ന കമന്റ് / ഡയലോഗ് . നിരുപദ്രവമെന്നു കരുതി പലപ്പോഴും ചുമ്മാ ചിരിച്ചു തള്ളിയിരുന്നു എങ്കിലും അതങ്ങനെയല്ലാത്ത സന്ദര്ഭങ്ങളും ഉണ്ടായിട്ടുണ്ട്.. അത്തരം ക്രൂരമായ തമാശകള്‍ ആസ്വദിക്കുന്നവര്‍ക്കും അവ പറയുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്കും ഉള്ള മുഖം അടച്ചുള്ള അടിയാണ് ഉണ്ട. സ്വന്തം നാട്ടില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ദൈന്യ ഭാവങ്ങളുടെ ചിത്രങ്ങള്‍ വരച്ചിടുന്ന കാവ്യമാണ് ഉണ്ട. അധികാര കേന്ദ്രങ്ങളുടെ, മനുഷ്യ ജീവന് വിലകല്പിക്കാത്ത ഉദാസീനതകളുടെ, ഗര്‍വുകള്‍ തകര്‍ത്ത് ലക്ഷ്യത്തില്‍ കൊള്ളുന്ന വെടിയാണ് ഉണ്ട.. മമ്മൂട്ടി എന്ന മഹാനടന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയാകുന്നു ഉണ്ട.. ഒപ്പം ഒരു കൂട്ടം പച്ച മനുഷ്യരെ, മമ്മുക്കയോടൊപ്പം സ്‌ക്രീനില്‍ അവതരിപ്പിച്ച ഷൈനും ലുക്കുമാനും അടക്കമുള്ളവരുടെ നടനമികവിന്റെ നേര്‍സാക്ഷ്യം ആണ് ഉണ്ട..! മലയാള സിനിമയിലെ കലക്കന്‍ സംവിധായകരുടെ നിരയിലേക്ക് കസേര വലിച്ചിട്ടു ഖാലിദ് റഹ്മാന്‍ ഇരിക്കുന്ന സുഖമുള്ള ദൃശ്യം കൂടി ഉണ്ട് ഈ ഉണ്ടയുടെ ബോണസ് ആയി.. Congrats team UNDA..- It’s a daring, flawless film..-

വാല്‍ക്കഷ്ണം : ടാര്‍സനും മൗഗ്ലിയും ഒക്കെ വള്ളിയില്‍ തൂങ്ങി നടന്നാണ് സാര്‍ ലോക സാഹിത്യ – ചലച്ചിത്ര ചരിത്രത്തിലെ ഇതിഹാസങ്ങള്‍ ആയത്…”

മമ്മൂട്ടി ആരാധകരും സിനിമപ്രേമികളും ഒരേ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഉണ്ട. ജൂണ്‍ 14 ആയിരുന്നു ചിത്രം പ്രദര്‍ശനത്തിനായി എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി ചിത്രം വന്‍ പ്രദര്‍ശനം തുടരുകകയാണ്. മിക്ക ചലച്ചിത്ര നിരൂപകരും ചിത്രത്തിന് മികച്ച റേറ്റിങ്ങാണ് നല്‍കിയിട്ടുള്ളത്.

Post Views: 291
Tags: director midhun manuel thomas congratulates team of unda movie, midhun manuel thomas facebook post about unda, midhun manuel thomas wishes director khalid rahman and unda movie team facebook post, unda movie review

Post navigation

മഹാനടികര്‍ ഡെല്‍ഹി ഗണേശ്
‘ഗീതയായി സംവൃത സുനില്‍’, മടങ്ങിയെത്തുമ്പോള്‍ സംവൃത സെല്ലുലോയ്ഡിനോട് പറയുന്നു…!!
Copyright © 2026 celluloid