“50 ഓളം ദിവസം മമ്മൂക്ക ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു, തിരിച്ചു വരവിൽ ഒരുപാട് സന്തോഷം”; മഹേഷ് നാരായണൻ

','

' ); } ?>

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമായതിൽ സന്തോഷം പങ്കുവെച്ച് സംവിധായകൻ മഹേഷ് നാരായണൻ. വളരെ അധികം സന്തോഷമുണ്ടെന്നും, ഹൈദരാബാദിലെ ആര് ദിവസത്തെ ഷൂട്ടിന് ശേഷം മമ്മൂട്ടി യുകെയിലേക്ക് ഷിഫ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് മമ്മൂട്ടി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റിന്റെ ഹൈദരാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്തത്.

‘ഒരുപാട് സന്തോഷം, അദ്ദേഹം ഞങ്ങളുടെ കൂടെ ഒരു 45 – 50 ദിവസത്തോളം ഉണ്ടായിരുന്നു. അതിന് ശേഷമാണ് അദ്ദേഹം കുറച്ച് ബ്രേക്ക് എടുത്തത്. ഇനി അദ്ദേഹത്തിന്റെ വർക്കുകളിലാണ്. ഷൂട്ടിംഗ് തുടർന്ന് കൊണ്ടിരിക്കുകയാണ്. ഹൈദരാബാദിൽ ഒരു ആറ് ദിവസം, അത് കഴിഞ്ഞാൽ യുകെയിലേക്ക് ഷിഫ്റ്റ് ചെയ്യും. ഹൈദരാബാദ് ലൊക്കേഷനിൽ കുഞ്ചാക്കോ ബോബൻ അടങ്ങുന്ന താരങ്ങൾ ഉണ്ട്,’ മഹേഷ് നാരായണൻ പറഞ്ഞു.

പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും സ്‌ക്രീനിൽ ഒരുമിക്കുന്നത്. ചിത്രം വിഷുവിനു തീയേറ്ററുകളിലെത്തും.
ചിത്രത്തിൻ്റെ കഥയും തിരക്കഥയും സംവിധായകൻ തന്നെയാണ് രചിച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളിലായാണ് ചിത്രത്തിൻ്റെ മുൻ ഷെഡ്യൂളുകൾ പൂർത്തിയാക്കിയത്. മമ്മൂട്ടി-മോഹൻലാൽ കോമ്പിനേഷൻ രംഗങ്ങളും ബാക്കിയുള്ള ഷെഡ്യൂളുകളുടെ ഭാഗമാണ്.

ശ്രീലങ്കയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടികമ്പനിയും ആശീര്‍വാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മിക്കുന്നത്.സിനിമയുടെ താരനിരയില്‍ ഫഹദ് ഫാസില്‍, നയൻ‌താര, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുമുണ്ട്. സിനിമയുടെ രണ്ട് ഷെഡ്യൂള്‍ ശ്രീലങ്കയിലും, ഒരു ഷെഡ്യൂള്‍ യു.എ യിലും, ഒരു ഷെഡ്യൂള്‍ അസര്‍ബൈജാനും പൂര്‍ത്തീകരിച്ചു.