ശ്വാസതടസ്സം: സംവിധായകനും നടനുമായ ഭാരതിരാജ ആശുപത്രിയിൽ

','

' ); } ?>

ശ്വാസതടസ്സത്തെത്തുടർന്ന് സംവിധായകനും നടനുമായ ഭാരതിരാജ ആശുപത്രിയിൽ. ഡിസംബർ 27നാണ് ചെന്നൈയിലെ എംജിഎം ഹെൽത്ത് കെയറിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ഭാരതിരാജ നിരീക്ഷണത്തിലാണെന്ന് എംജിഎം ഹെൽത്ത് കെയർ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു. ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ വിവരങ്ങൾ പങ്കുവെക്കുമെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.

കഴിഞ്ഞവർഷം മാർച്ചിലാണ് അദ്ദേഹത്തിൻ്റെ മകനും നടനുമായ മനോജ് ഭാരതിരാജ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. അടുത്തിടെ ഒരു അഭിമുഖത്തിൽ, അദ്ദേഹത്തിന്റെ്റെ സഹോദരൻ ജയരാജ് പെരിയമയത്തേവർ ഭാരതിരാജയുടെ മാനസികവും ശാരീരികവുമായ അവസ്ഥയെക്കുറിച്ച് സംസാരിക്കുകയും, മകൻ്റെ മരണത്തെ ഉൾക്കൊള്ളാൻ അദ്ദേഹം വിഷമിക്കുന്നതായും വെളിപ്പെടുത്തിയത്. വിദേശയാത്രകൾ ഉൾപ്പെടെ അദ്ദേഹത്തെ ആശ്വസിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും ജയരാജ് പറഞ്ഞിരുന്നു.

മകൾക്കൊപ്പം മലേഷ്യയിൽ കുറച്ച് മാസങ്ങൾ ചികിത്സയിൽ കഴിഞ്ഞതിന് ശേഷമാണ് ഭാരതിരാജ ചെന്നൈയിൽ തിരിച്ചെത്തിയത്. ഗ്രാമീണ കഥകൾക്ക് പുനർനിർവചനം നൽകുകയും നിരവധി പുതിയ പ്രതിഭകളെ സിനിമയിലേക്ക് കൊണ്ടുവരികയും ചെയ്ത‌ സംവിധായകനാണ് ഭാരതിരാജ. തമിഴ് സിനിമയിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരന്മാരിൽ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്.

16 വയതിനിലെ, കിഴക്കേ പോകുമെയിൽ, സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ, കിഴക്കു ചീമയിലെ എന്നിവ അദ്ദേഹത്തിന്റെ്റെ പ്രശസ്‌തമായ ചിത്രങ്ങളാണ്. 2020-ലാണ് അദ്ദേഹം സംവിധാനം ചെയ്‌ത അവസാന ചിത്രമായ ‘മീണ്ടും ഒരു മര്യാദൈ’ പുറത്തിറങ്ങിയത്. അടുത്തിടെ മോഹൻലാൽ നായകനായ തുടരും എന്ന ചിത്രത്തിൽ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിൽ ഭാരതിരാജ എത്തിയിരുന്നു.