“ഞാൻ ചിലപ്പോൾ വീണുപോയേക്കാം”; കാൻസർ വേദനയിലും അഭിനയത്തോട് നീതി പുലർത്തിയ ഇർഫാൻ ഖാനെ ഓർത്ത് അഭിനയ് ഡിയോ

','

' ); } ?>

നടൻ ഇർഫാൻ ഖാനെ അനുസ്മരിച്ച് സംവിധായകൻ അഭിനയ് ഡിയോ. ‘ബ്ലാക്ക്മെയിൽ’ എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നപ്പോഴും കലയോട് പുലർത്തിയ അസാധാരണമായ ആത്മാർത്ഥതയെക്കുറിച്ചാണ് ഒരു അഭിമുഖത്തിൽ അദ്ദേഹം മനസ്സുതുറന്നത്.

തനിക്ക് കാൻസർ ബാധിച്ചിട്ടുണ്ടെന്ന കാര്യം ആരോടും വെളിപ്പെടുത്താതെയായിരുന്നു ഇർഫാൻ ഖാൻ ‘ബ്ലാക്ക്മെയിലി’ൽ അഭിനയിച്ചിരുന്നത്. രാത്രിയിൽ നടന്ന ചിത്രീകരണത്തിനിടെ ഒട്ടും നിർത്താതെ ഏകദേശം 200 മീറ്ററോളം തുടർച്ചയായി ഓടി അഭിനയിക്കേണ്ട രംഗം അദ്ദേഹം ഒറ്റ ടേക്കിൽ പൂർത്തിയാക്കി. കഠിനമായ ശാരീരിക ക്ഷീണം അനുഭവപ്പെട്ടിട്ടും മൂന്ന് ടേക്കുകളോളം അദ്ദേഹം ആ രംഗത്തിനായി പൂർണ്ണ മനസ്സോടെ സഹകരിച്ചു. “ഇതാണ് അവസാനത്തെ ടേക്ക്, ഇതിനുശേഷം ഞാൻ ചിലപ്പോൾ വീണുപോയേക്കാം” എന്ന് ഇർഫാൻ പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ യഥാർത്ഥ അവസ്ഥ താൻ തിരിച്ചറിഞ്ഞതെന്ന് അഭിനയ് ഓർത്തെടുത്തു.

ചിത്രീകരണത്തിന് ശേഷമാണ് ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിക്കുന്നത്. രോഗബാധിതനായ ശേഷവും ‘ബ്ലാക്ക്മെയിലിന്റെ’ രണ്ടാം ഭാഗത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, ജർമ്മനിയിലെ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തി വീണ്ടും ഒന്നിച്ചു പ്രവർത്തിക്കാമെന്ന് ഇർഫാൻ ആവേശത്തോടെ സമ്മതിച്ചിരുന്നു. എന്നാൽ തന്റെ ആയുസ്സ് അവസാനിക്കാറായെന്ന തിരിച്ചറിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്ന് അഭിനയ് വ്യക്തമാക്കി. 2018-ൽ ചിത്രം തിയേറ്ററുകളിലെത്തി കൃത്യം രണ്ടു വർഷത്തിന് ശേഷം, 2020 ഏപ്രിൽ 29-നാണ് ഇർഫാൻ ഖാൻ വിടപറഞ്ഞത്.

‘ഡെൽഹി ബെല്ലി’, ‘ഫോഴ്സ് 2’ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ശേഷം 2002-ലെ ചരിത്രപ്രസിദ്ധമായ നാറ്റ്‌വെസ്റ്റ് ട്രോഫി വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്ലാബിത ബോർത്താക്കറിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ‘ദൂസ്ര’ എന്ന സ്പോർട്സ് ഡ്രാമയിലൂടെ സംവിധാന രംഗത്ത് സജീവമായി തിരിച്ചെത്തിയിരിക്കുകയാണ് അഭിനയ് ഡിയോ.

Leave a Reply

Your email address will not be published. Required fields are marked *