ശുഭരാത്രിയിലെ മുഹമ്മദും കൃഷ്ണനും..!മനുഷ്യത്വത്തിന്റേയും സ്‌നേഹത്തിന്റേയും ആള്‍ രൂപങ്ങളാണ്: ദിലീപ്

','

' ); } ?>

ശുഭരാത്രി എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് നടന്‍ ദിലീപ്. സിദ്ദിക്കും ദിലീപും പ്രതിനിധീകരിക്കുന്ന ഈ കഥാപാത്രങ്ങള്‍ വെറും സിനിമാ കഥയിലെ രണ്ടു കഥാപാത്രങ്ങള്‍ അല്ലെന്നും ജീവിച്ചിരുന്ന കഥാപാത്രങ്ങളാണെന്നും താരം പറയുന്നു. എന്തിലും ഏതിലും ജാതിയും മതവും രാഷ്ട്രീയവും പറയുന്ന ഇന്നത്തെ നമ്മുടെ സാമൂഹിക സാഹചര്യത്തില്‍ മനുഷ്യത്വത്തിന്റേയും സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും ആള്‍ രൂപങ്ങളാണ് കൃഷ്ണനും മുഹമ്മദുമെന്നാണ് നടന്‍ ദിലീപ് ഫേസ്ബുക്കിലൂടെ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് താഴെ.

ശുഭരാത്രിയിലെ മുഹമ്മദും കൃഷ്ണനും..!
ശുഭരാത്രി എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍ ഇവരാണ്. യഥാക്രമം സിദ്ദിക്കയും ഞാനും പ്രതിനിധീകരിക്കുന്ന ഈ കഥാപാത്രങ്ങള്‍ വെറും സിനിമാ കഥയിലെ രണ്ടു കഥാപാത്രങ്ങള്‍ അല്ല. ജീവിച്ചരുന്ന കഥാപാത്രങ്ങളാണ്. സമകാലിക കേരളീയ സമൂഹത്തില്‍ ഇരുവരുടെയും കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് കാണാം. എന്തിലും ഏതിലും ജാതിയും മതവും രാഷ്ട്രീയവും പറയുന്ന ഇന്നത്തെ നമ്മുടെ സാമൂഹിക സാഹചര്യത്തില്‍ മനുഷ്യത്വത്തിന്റേയും സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും ആള്‍ രൂപങ്ങളാണ് കൃഷ്ണനും മുഹമ്മദും.

സഹജീവിയുടെ ദുഖവും ദുരിതവും കഷ്ടപ്പാടുകളും കാണാതെ പോകുന്ന ഇന്നത്തെ തിരക്കേറിയ ജീവിത സാഹചര്യങ്ങളില്‍ മുഹമ്മദിന്റേയും കൃഷ്ണന്റേയും കഥ ഉള്ളുലക്കുന്നതായിരിക്കും. അതെ, 100 ശതമാനം ഫാമിലി, 200 ശതമാനം ഫീല്‍ ഗുഡ് സിനിമ.