സാന്റാ ലുക്കില്‍ സന്തോഷം പകരാനൊരുങ്ങി ദിലീപ്.. ക്രിസ്മസ് ചിത്രം മൈ സാന്റയുടെ ആദ്യ പോസ്റ്റര്‍ കാണാം

ഈ വര്‍ഷത്തെ തന്റെ ചിത്രം മൈ സാന്റായുമായി ദിലീപ് എത്തുന്നത് ഒരു രസികന്‍ സര്‍പ്രൈസുമായാണ്. ഇതിനുള്ള സൂചനയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ചിത്രത്തിലെ ആദ്യ പോസ്റ്റര്‍. സാന്റാ ക്ലോസിന്റെ വേഷവും ധരിച്ച് ഒരു കുട്ടിയോടൊപ്പം മഞ്ഞില്‍ സന്തോഷത്തോടെ ചാടുന്ന താരത്തെയാണ് ചിത്രത്തില്‍ കാണുന്നത്. ക്രിസ്മസിന് കുടുംബപ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒരുപോലെ ആസ്വദിക്കാനാവുന്ന ഒരു രസികന്‍ ചിത്രമായിരിക്കും മൈ സാന്റ എന്ന് തന്നെയാണ് പോസ്റ്റര്‍ പറയുന്നത്.

വാള്‍ പോസ്റ്റര്‍ എന്റര്‍ടൈയ്ന്‍മെന്റസിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഒ കെ, സാന്ദ്ര മരിയ ജോസ്, സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, മാനസ്വി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജെമിന്‍ സിറിയക് എഴുതുന്നു. ഫൈസല്‍ അലിയാണ് ഛായാഗ്രഹണം. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കിനാവള്ളിയാണ് സുഗീതിന്റെ അവസാന ചിത്രം.