“കഴിഞ്ഞ പത്ത് വർഷം കൈകാലുകൾ കെട്ടിയിട്ടിരിക്കുകയായിരുന്നു, മനസാ വാചാ അറിയാത്ത കാര്യത്തിനാണ് ജയിലിൽ കിടന്നത്”; ദിലീപ്

','

' ); } ?>

നീതി ലഭിക്കാത്ത വിധം കഴിഞ്ഞ പത്ത് വർഷം തന്റെ കൈകാലുകൾ കെട്ടിയിട്ടിരിക്കുകയായിരുന്നുവെന്ന് നടൻ ദിലീപ്. ഖത്തറിൽ ദിലീപ് ഫാൻസ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. മനസാ വാചാ അറിയാത്ത കാര്യത്തിനാണ് താൻ ജയിലിൽ അടയ്ക്കപ്പെട്ടതെന്നും, കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത സ്നേഹം തുറന്നു പറയാൻ ഈ കാലയളവിൽ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രാഭേദമന്യേ അമ്മമാരും സഹോദരിമാരും കൊച്ചുകുഞ്ഞുങ്ങളും ഉൾപ്പെടെയുള്ളവർ തനിക്കുവേണ്ടി പ്രാർഥിച്ചിട്ടുണ്ടെന്നും, സുനാമി പോലെയുള്ള വലിയ പ്രതിസന്ധിഘട്ടത്തിൽ തന്നെ പിടിച്ചുനിർത്തിയത് ആ പ്രാർഥനകളാണെന്നും ദിലീപ് കൂട്ടിച്ചേർത്തു. പ്രതിസന്ധിയിൽ ഒപ്പം നിന്ന ആരാധകർക്ക് അദ്ദേഹം നന്ദി അറിയിച്ചു.

അതേസമയം, ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ ആണ് ദിലീപിന്റെ പുതിയ ചിത്രം. ഇതുവരെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം ഈ സിനിമയിൽ അഭിനയിക്കുന്നത്.

ദിലീപിന്റെ വാക്കുകൾ;

‘‘ഞാൻ മനസ്സാ വാചാ അറിയാത്തൊരു കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ട്, കഴിഞ്ഞ പത്ത് വർഷക്കാലം, എനിക്ക് എന്റേതായ രീതിയിൽ എന്താണെന്ന് സത്യം എന്നു പറയാൻ പറ്റാത്ത രീതിയിൽ കൈകാൽ കെട്ടിയിട്ട അവസ്ഥയിലിട്ടു. അത്രയും ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത നിങ്ങൾ തന്ന സ്നേഹം. എന്റെ കഥാപാത്രങ്ങളിലൂടെ ദിലീപ് എന്ന കലാകാരനെ ഉണ്ടാക്കിയത് നിങ്ങളാണ്.

ആ എനിക്ക്, ശരിക്കു പറഞ്ഞാൽ ദിലീപ് ഫാൻസ് എന്ന പേരിലുളള അംഗങ്ങളും എന്റെ സിനിമയിലെ കഥാപാത്രങ്ങളിലൂടെ എന്നെ സ്നേഹിച്ച നിങ്ങളും, എനിക്കു വേണ്ടി പ്രാർഥിച്ച ഒരുപാട് ആളുകളുണ്ട്. പ്രായഭേദമന്യേ അമ്മമാരും സഹോദരികളും സഹോദരന്മാരും കൊച്ചു കുഞ്ഞുങ്ങളും വരെ എനിക്കു വേണ്ടി പ്രാർഥിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ആ പ്രാർഥനയുടെ ഫലമാണ് ഞാനിവിടെ നിൽക്കുന്നത്.

ആ വലിയ യുദ്ധത്തിൽ, സുനാമിയിൽപെട്ട എന്നെ പിടിച്ചു നിർത്തിയത് നിങ്ങളാണ്, നിങ്ങളുടെ പ്രാർഥനയാണ്. അതിന് നിങ്ങൾ ഓരോരുത്തരോടും കൈപിടിച്ചു നന്ദി പറയുകയാണ്.’’–ദിലീപിന്റെ വാക്കുകൾ.