മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ നടന്‍ ദിലീപിനും കാവ്യ മാധവനും ഇന്ന് വിവാഹ വാര്‍ഷികം. ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ അവയെല്ലാത്തിനെയും നിഷ്ഫലമാക്കി രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ദിലീപും കാവ്യയും വിവാഹിതരാവുന്നത്. ഇരുവരുടെയും സിനിമാ ജീവിതത്തിലെ 25ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലായിരുന്നു വിവാഹത്തിന്റെ വിവരങ്ങള്‍ ദിലീപ് പുറത്തുവിട്ടത്.
1991ല്‍ കമല്‍ സംവിധാനം ചെയ്തിറക്കിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് ഇരുവരും സിനിമാ രംരത്തെത്തിയത്. 1999ല്‍ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി നായിക നായകന്മാരായെത്തുന്നത്. പിന്നീട് തിളക്കം, മീശമാധവന്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍, കൊച്ചിരാജാവ്, സദാനാന്ദന്റെ സമയം, പാപ്പി അപ്പച്ചാ, ലയണ്‍ എന്നിങ്ങനെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഒരുപാട് ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചു.
തന്റെ പുതിയ സിനിമയായ പ്രൊഫസര്‍ ഡിങ്കന്റെ സെറ്റില്‍ വെച്ചായിരുന്നു ദിലീപ്
വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരായിരുന്നു
ആഘോഷത്തിന് പിന്നല്‍. റാഫി, സംവിധായകന്‍ രാമചന്ദ്രബാബു, വ്യാസന്‍ തുടങ്ങിയവര്‍ ദിലീപിനൊപ്പം ആഘോഷത്തില്‍ പങ്കെടുത്തു. മൂന്നുകേക്കുകളാണ് വിവാഹവാര്‍ഷികത്തിനായി ദിലീപിന്റെ മുന്നില്‍ ഉണ്ടായിരുന്നത്. സെറ്റിലുള്ള എല്ലാവര്‍ക്കും ദിലീപ് തന്നെയാണ് കേക്ക് മുറിച്ച് നല്‍കിയത്.
കാവ്യ മാധവനും കുഞ്ഞ് മഹാലക്ഷ്മിയും നാട്ടിലാണ്. അടുത്തിടെയായിരുന്നു മകളുടെ
മകളുടെ നൂലുകെട്ട് ചടങ്ങ് നടത്തിയത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളില്‍ വൈറലായിരുന്നു. ഡിങ്കന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജനുവരി അഞ്ചുവരെ ദിലീപ് വിദേശത്തായിരിക്കും. പട്ടായ, ബാങ്കോക്ക്.. തായ്‌ലന്‍ഡ് എന്നിവടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്.പ്രശസ്ത ഛായാഗ്രാഹകനായ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് റാഫിയാണ് തിരക്കഥ ഒരുക്കുന്നത്.
ഷൂട്ടിങ്ങ് ലൊക്കേഷനിലെ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ കാണാം…