‘‘80-കളിലേക്ക് തിരികെ കൊണ്ടുപോകുന്നു…’’; ട്രെൻഡിനൊപ്പം ദിലീപും കാവ്യയും

','

' ); } ?>

സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്ന ’80സ് റെട്രോ’ ചിത്രങ്ങളുടെ നിരയിലേക്ക് താരദമ്പതികളായ ദിലീപും കാവ്യ മാധവനും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിച്ച 80-കളിലെ ലുക്കിലുള്ള ഇവരുടെ ഫോട്ടോകൾ ഇപ്പോൾ ഇൻസ്റ്റഗ്രാമിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും തരംഗമായിരിക്കുകയാണ്.

‘‘80-കളിലേക്ക് തിരികെ കൊണ്ടുപോകുന്നു…’’ എന്ന അടിക്കുറിപ്പോടെ കാവ്യ മാധവനാണ് വിന്റേജ് ലുക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചുരുണ്ട മുടിയും വിന്റേജ് മേക്കപ്പും അനലോഗ് ക്യാമറയുടെ കളർ ഫീലും നൽകിയുള്ള ചിത്രങ്ങൾക്ക് വൻ പിന്തുണയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

സിനിമാ താരങ്ങളും രാഷ്ട്രീയ പ്രമുഖരുമടക്കം നിരവധി പേർ പങ്കാളികളായതോടെയാണ് പഴയകാല ഫാഷൻ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായത്. നിലവിലുള്ള ഫോട്ടോകൾ ചാറ്റ് ജിപിടി (ChatGPT) പോലുള്ള എഐ ടൂളുകളിൽ അപ്‌ലോഡ് ചെയ്ത്, എൺപതുകളിലെ ഫോട്ടോ സ്റ്റുഡിയോ ശൈലിയിലുള്ള കൃത്യമായ പ്രോംപ്റ്റുകൾ നൽകിയാണ് ആളുകൾ ഇത്തരം ചിത്രങ്ങൾ നിർമ്മിക്കുന്നത്. ബെൽബോട്ടം പാന്റുകൾ, പ്രിന്റഡ് ഷർട്ടുകൾ, ക്ലാസിക് സാരികൾ, ഫിലിം ഗ്രെയിൻ എന്നിവ സമന്വയിപ്പിച്ച് പതിറ്റാണ്ടുകൾക്ക് മുൻപ് എടുത്ത ഫോട്ടോകളുടെ അതേ നൊസ്റ്റാൾജിക് ലുക്ക് സൃഷ്ടിച്ചെടുക്കാൻ ഇതിലൂടെ സാധിക്കുന്നു.