ദിലീപ്-ജോഷി കൂട്ടുകെട്ടില്‍ ‘ഓണ്‍ എയര്‍ ഈപ്പന്‍’

','

' ); } ?>

‘പൊറിഞ്ചു മറിയം ജോസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ദിലീപ് നായകനാകുന്നു. ‘ഓണ്‍ എയര്‍ ഈപ്പന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദിലീപ് മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് 2020 ജനുവരി അവസാനത്തോടെ തുടങ്ങും. ചിത്രത്തിലെ മറ്റു താരങ്ങളെ നിശ്ചയിച്ചു വരുന്നതേയുള്ളൂ. അവതാരം എന്ന ചിത്രത്തിന് ശേഷം ജോഷിയും ദിലീപും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. നവാഗതനായ അരുണും നിരഞ്ജനും ചേര്‍ന്നാണ് ഓണ്‍ എയര്‍ ഈപ്പന് വേണ്ടി രചന നിര്‍വഹിക്കുന്നത്. ജഫേഴ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജിന്‍ ജാഫര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജാക്ക് ഡാനിയലാണ് ദിലീപിന്റേതായി ഇനി തീയേറ്ററുകളില്‍ എത്താനൊരുങ്ങുന്ന ചിത്രം. എസ്.എല്‍പുരം ജയസൂര്യയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ‘ശുഭരാത്രി’ക്ക് ശേഷം ദിലീപ് നായകനായെത്തുന്ന ചിത്രമാണ് ‘ജാക്ക് ഡാനിയല്‍’. ദിലീപിനൊപ്പം തമിഴിലെ ആക്ഷന്‍ ഹീറോ അര്‍ജുന്‍ ജാക്ക് ഡാനിയലില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.