ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മൈ സാന്റാ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. സാന്റാക്ലോസിന്റെ ഗെറ്റപ്പിലാണ് ദിലീപ് ട്രെയിലറില്‍. അനുശ്രീയാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ സണ്ണി വെയ്‌നും എത്തുന്നുണ്ട്.
സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശശാങ്കന്‍, ധീരജ് രത്‌നം, മഞ്ജു പത്രോസ്, ബേബി മാനസ്വി തുടങ്ങിയവരും അഭിനയിക്കുന്നു. വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിഷാദ് കോയ, സജിത്ത്, അജീഷ് ഒ.കെ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജെമിന്‍ സിറിയക് ആണ് നിര്‍വഹിച്ചിരിക്കുന്നത്. ഫൈസല്‍ അലി ഛായാഗ്രഹണം. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.