‘തട്ടാശ്ശേരി കൂട്ടം’…നിര്‍മ്മാണം ദിലീപ്, സംവിധാനം സഹോദരന്‍ അനൂപ്

നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ദിലീപ് പുറത്ത് വിട്ടു. തട്ടാശ്ശേരി കൂട്ടം എന്നാണ് സിനിമയുടെ പേര്. ഫേസ്ബുക്കിലൂടെ ടൈറ്റില്‍ പോസ്റ്ററിനൊപ്പം സിനിമയുടെ നിര്‍മ്മാണം താനാണെന്ന കാര്യവും ദിലീപ് വ്യക്തമാക്കിയിരിക്കുകയാണ്.

‘ഈ പുതു വര്‍ഷത്തില്‍ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഞാന്‍ നിര്‍മ്മിച്ചു എന്റെ അനുജന്‍ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പരിചയപ്പെടുത്തുന്നു’ എന്നാണ് ദിലീപ് പോസ്റ്റര്‍ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. ഒരു കൂട്ടം വട്ടമിരുന്ന് ചീട്ട് കളിക്കുന്നതാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.

പുതുമുഖങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്. ഇവര്‍ക്കൊപ്പം ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ദിഖ്, വിജയരാഘവന്‍, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷ്മി, ഷൈനി സാറ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. ജിതിന്‍ സ്റ്റാന്‍സിലാവോസ് ആണ് ഛായാഗ്രഹണം.

ഈ പുതു വർഷത്തിൽ ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഞാൻ നിർമ്മിച്ചു എന്റെ അനുജൻ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പരിചയപ്പെടുത്തുന്നു .Thattassery Koottam

Posted by Dileep on Monday, January 6, 2020