മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട പോപ് സിങ്ങര്‍മാരിലൊന്നാണ് ഉഷ ഉതുപ്പ്. ഉഷ ഉതുപ്പ് പാടി ഏറെ പോപ്പുലറായ പോപ് ഗാനങ്ങളിലൊന്നാണ് ദീദി എന്ന അറബിക് ഗാനം. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട ദീദിക്കെന്നോണം ഒമര്‍ ലുലു ചിത്രം ധമാക്കയില്‍ ഒരുക്കിയിരിക്കുന്ന ദീദി റീമിക്‌സാണ് യൂട്യൂബില്‍ തരംഗമാവുന്നത്. ഹരിനാരാണനാണന്റെ പുത്തന്‍ മലയാളം വരികളില്‍ ദീദീയുടെ ട്യൂണ്‍ റീമിക്‌സ് ചെയ്താണ് ഗോപി സുന്ദര്‍ ഈ കളര്‍ഫുള്‍ മലായാളം പോപ് സോങ്ങ് ഒരുക്കിയിരിക്കുന്നത്. റംഷിയും ഗോപി സുന്ദറും ചേര്‍ന്നാണ് ‘പൊട്ടി പൊട്ടി’ എന്ന ഈ വെറൈറ്റി മലയാളം പോപ് ഗാനം ആലപിച്ചിരിക്കുന്നത്.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ധമാക്ക നവംബര്‍ 28ന് തിയറ്ററുകളിലെത്താനിരിക്കുകയാണ്. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, ഒരു അഡാര്‍ ലൗ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഒമര്‍ ലുലു ഒരുക്കുന്ന കോമഡി ഫണ്‍ എന്റര്‍ടെയ്നറില്‍ അരുണാണ് നായകന്‍.
തൊണ്ണൂറുകളിലെ മലയാളിയുടെ പ്രിയ ജോഡിയായിരുന്ന മുകേഷും ഉര്‍വശിയും വീണ്ടും ഒന്നിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത മമ്മി & മീ എന്ന ചിത്രത്തിലായിരുന്നു അവസാനമായി മുകേഷും ഉര്‍വശിയും ജോഡിയായി അഭിനയിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു കോമഡി എന്റര്‍ടെയ്നറിലൂടെ ഇരുവരും വീണ്ടുമൊന്നിക്കുമ്പോള്‍ ചിരിപടര്‍ത്താന്‍ ചിത്രത്തിന് കഴിയുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.