റാപ്പ് സോങ്ങുമായി ‘ഖോ ഖോ’

','

' ); } ?>

രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്പോര്‍ട്ട്സ് ചിത്രമായ ഖോ ഖോയിലെ ഒരു റാപ്പ് സോങ്ങ് റിലീസ് ചെയ്തു. ഡിഡ് ഷീ കാച്ച് മീ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഥിതി നായരാണ്.

പി ടി ടീച്ചറായ രജിഷയില്‍ നിന്നും ഒളിച്ച് നടക്കുന്ന വിദ്യാര്‍ത്ഥികളെയാണ് പാട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത്.
രജിഷ വിജയനൊപ്പം ചിത്രത്തില്‍ നിരവധി ബാലതാരങ്ങള്‍ അണിനിരക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ ഖോ ഖോ ടീം ഉണ്ടാക്കാനുള്ള ശ്രമവും അതെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥ. ചിത്രം ഏപ്രില്‍ 14ന് വിഷു റിലീസായി തിയറ്ററുകളിലെത്തും.

മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ ‘ഒറ്റമുറി വെളിച്ചം’ ഒരുക്കിയ സംവിധായകനാണ് രാഹുല്‍ റിജി നായര്‍. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ചിത്രം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും സംവിധായകന്‍ തന്നെയാണ്. ടോബിന്‍ തോമസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.