സുരരൈ പോട്രുവിന് ശേഷം ശക്തമായ കഥാപാത്രവുമായി അപര്‍ണ; ‘ഉല’ ഫസ്റ്റ് ലുക്ക്

സൂപ്പര്‍ഹിറ്റ് ചിത്രം സുരരൈ പോട്രുവിന് ശേഷം പ്രേക്ഷകരെ ഞെട്ടിക്കാന്‍ വീണ്ടും അപര്‍ണ ബാലമുരളി. അപര്‍ണ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ്-മലയാള ചിത്രം ‘ഉല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. മലയാളികളുടെ പ്രിയതാരം പ്രിഥ്വിരാജ് ആണ് ‘ഉല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.

‘കല്‍ക്കി’ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഉല’യ്ക്കുണ്ട്. പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന ചിത്രം സിക്സ്റ്റീന്‍ ഫ്രെയിംസിന്റെ ബാനറില്‍ ജിഷ്ണു ലക്ഷ്മണ്‍ ആണ് നിര്‍മിക്കുന്നത്. തമിഴിലും മലയാളത്തിലും ഒരുങ്ങുന്ന ചിത്രം മേയ് അവസാന വാരത്തില്‍ ഷൂട്ടിങ് ആരംഭിക്കും. പ്രവീണ്‍ പ്രഭാറാമിനൊപ്പം സുജിന്‍ സുജാതനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്.

ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ‘ഉല’. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ആരൊക്കെയാണെന്ന് അണിയറപ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും.

സൂര്യ അപര്‍ണ്ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു ‘സുരരൈ പോട്രു.എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ഉര്‍വശി, ജാക്കി ഷ്രോഫ്, പരേഷ് റാവല്‍, കരുണാസ്, വിവേക് പ്രസന്ന, മോഹന്‍ ബാബു, കാളി വെങ്കട് എന്നിവരും സിനിമയില്‍ അണിനിരക്കുന്നുണ്ട്. നികേഷ് ബോമ്മി റെഡ്ഡിയാണ് ഛായാഗ്രഹണം.സുധ കൊങ്കര സംവിധാനം ചെയ്ത ‘സുരരൈ പോട്രു ഓസ്‌ക്കാര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചിരുന്നു.എന്നാല്‍ പന്നീട്ട് ഒഴിവാക്കപ്പെട്ടു.

സൂര്യയുടെ 2 ഡി എന്റര്‍ടെയിന്‍മെന്റ്‌സും ഗുനീത് മോങ്കയുടെ ശിഖായ എന്റര്‍ടെയിന്‍മെന്റ്‌സും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്. ഇത് ‘ആകാശം നീ ഹദ്ധു’ എന്ന പേരില്‍ തെലുങ്കിലും മൊഴിമാറ്റും ചെയ്യാന്‍ തെയ്യാറെടുക്കുകയാണ്.