ഒടിടി സിനിമകളില്‍ അഭിനയിക്കരുത്; ഫഹദിന് ഫിയോക്കിന്റെ താക്കീത്

','

' ); } ?>

ഒടിടി സിനിമകളോട് സഹകരിച്ചാല്‍ നടന്‍ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന സൂചന നല്‍കി തീയറ്റര്‍ സംഘടനയായ ഫിയോക്ക്. തുടര്‍ച്ചയായി ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്. ഹദ് ഫാസില്‍ ചിത്രമായ മാലിക് റംസാന്‍ ചിത്രമായി തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുവാന്‍ ഇരിക്കുകയാണ്. ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ മാലിക് ഉള്‍പ്പടെയുള്ള ഫഹദ് ചിത്രങ്ങള്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുവാന്‍ തയ്യാറാകില്ലെന്നാണ് ഫിയോക് ഫഹദ് ഫാസിലിനെ അറിയിച്ചിരിക്കുന്നത്.

പുതിയ ഫിയോക്ക് സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലായി ഇരുള്‍, ജോജി എന്നീ ചിത്രങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ െ്രെപം എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്തിരുന്നു. ഇരുളിന് സമ്മിശ്ര അഭിപ്രായം ലഭിച്ചപ്പോള്‍ ജോജിയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. അതെ സമയം ആമസോണ്‍പ്രൈമില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്നും സമിതി തീരുമാനിച്ചു.