
നടൻ ധ്രുവ് വിക്രമുമായുള്ള പ്രണയം തകർന്നെന്ന് സൂചന നല്‍കി നടി അനുപമ പരമേശ്വരൻ. ചെന്നൈയിലെ ഒരു പ്രമുഖ ഹോട്ടലിൽ വെച്ച് ധ്രുവും അനുപമയും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടായെന്നും, ധ്രുവിന്റെ പെരുമാറ്റത്തെ ചോദ്യം ചെയ്ത അനുപമ നടനെ ചെരുപ്പൂരി അടിച്ച ശേഷം ബന്ധം ഉപേക്ഷിച്ച് ഇറങ്ങിപ്പോയെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. തെലുങ്ക് മാധ്യമങ്ങളും മിഡ് ഡേയുമാണ് ഈ കാര്യങ്ങൾ റിപ്പോർട് ചെയ്തത്. പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ചോ ഹോട്ടൽ സംഭവത്തെക്കുറിച്ചോ ധ്രുവോ അനുപമയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അനുപമ പരമേശ്വരനും ധ്രുവ് വിക്രമും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെനാളുകളായിരുന്നു. ഇരുവരും പ്രണയം പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും ആരാധകരുടെ മനസില്‍ ഇഷ്ട ജോഡിയായി മാറിയിരുന്നു ധ്രുവും അനുപമയും.
എന്നാൽ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ തിരികെയെത്തിയ അനുപമ പങ്കുവച്ച പോസ്റ്റുകളാണ് ഇരുവരും പിരിഞ്ഞെന്ന അഭ്യൂഹങ്ങള്‍ക്ക് ഇട വരുത്തിയത്. സമാധാനം കണ്ടെത്തുന്നതിനെക്കുറിച്ചും, അവനവനെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചും, ഡെഡ് എന്‍ഡുകളെ ഉപേക്ഷിക്കുന്നതിനെക്കുറിച്ചുമൊക്കെയായിരുന്നു അനുപമയുടെ പോസ്റ്റുകള്‍.
ഇതിന് പിന്നാലെ താരം പങ്കുവച്ച മറ്റൊരു പോസ്റ്റും ചര്‍ച്ചയായി. ‘ഊപ്‌സ്! ഫോട്ടോ ഡമ്പിന് മാപ്പ്. അപ്രൂവലുകള്‍ക്കും പാട്ടിന്റെ സെലക്ഷനും മറ്റൊരാള്‍ നല്‍കുന്ന ക്യാപ്ഷനും കാത്തിരിക്കേണ്ടതില്ലാതെ വരുമ്പോള്‍ പോസ്റ്റ് ചെയ്യുകയെന്നത് കൂടുതല്‍ രസകരമാകും’ എന്നായിരുന്നു അനുപമയുടെ കുറിപ്പ്. ഇതോടെ ഇരുവരും പിരിഞ്ഞെന്ന് ഉറിപ്പിക്കുകയായിരുന്നു സോഷ്യല്‍ മീഡിയ. പ്രണയ വാര്‍ത്തകളോടും ഇരുവരും നാളിതുവരെ പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന കിംവദന്തികളില്‍ എത്രത്തോളം വസ്തുതയുണ്ടെന്ന് വ്യക്തമായിട്ടില്ല.