‘ഹൃദയപൂർവ’ത്തിന്റെ സെറ്റിൽ വെച്ച് അച്ഛൻ മോഹൻലാലിനോട് ക്ഷമാപണം നടത്തിയിട്ടുണ്ട്; ധ്യാൻ ശ്രീനിവാസൻ

','

' ); } ?>

‘ഹൃദയപൂർവം’ സിനിമയുടെ സെറ്റിൽ വച്ച് നടൻ ശ്രീനിവാസൻ മോഹൻലാലിനോട് ക്ഷമ ചോദിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ധ്യാൻ ശ്രീനിവാസൻ. കൂടാതെ നടൻ എന്നതിലുപരി മോഹൻലാൽ എന്ന വ്യക്‌തിയുടെ മഹത്വം എന്തുകൊണ്ട് ആഘോഷിക്കപ്പെടുന്നില്ല എന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഹൻലാൽ ഫാൻസ് അസോസിയേഷൻ വിദേശത്തു സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഒരു ഇന്റർവ്യുവിൽ എന്റെ അച്ഛൻ അദ്ദേഹത്തെ ചെറിയ കുത്തുവാക്കുകൾ ഒക്കെ പറഞ്ഞപ്പോഴും, ഞാൻ എന്റെ വേറൊരു അഭിമുഖത്തിൽ അതിനെ കൗണ്ടർ ചെയ്ത് പറഞ്ഞിരുന്നു. അത്തരത്തിൽ ഒരുപാട് കുത്തുവാക്കുകൾ അദ്ദേഹം കേട്ടിട്ടുണ്ട്. മോഹൻലാൽ എന്ന നടനെപ്പോലെ നമുക്ക് ഒരിക്കലും ആകാൻ കഴിയില്ല. എന്നാൽ, ഒന്ന് ശ്രമിച്ചാൽ അദ്ദേഹത്തെപ്പോലെ ഒരു മനുഷ്യനാകാൻ സാധിച്ചേക്കാം. നടനെന്നതിലുപരി എന്തുകൊണ്ട് മോഹൻലാൽ എന്ന മനുഷ്യനെ ആളുകൾ ആഘോഷിക്കുന്നില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്”. ധ്യാൻ പറഞ്ഞു

“കുറച്ച് ദിവസം മുൻപ് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് മോഹൻലാൽ നേടിയതിന് നമ്മൾ അദ്ദേഹത്തെ ആദരിച്ച സമയത്ത് അദ്ദേഹം പറഞ്ഞൊരു കാര്യമുണ്ട്, നമ്മൾ മോഹൻലാലിനെ വാനോളം പുകഴ്ത്തിയിട്ടുണ്ട് ഭൂമിയോളം താഴ്ത്തിയിട്ടുമുണ്ടെന്ന്. പക്ഷേ ഇന്ന് വരെ അതിനൊന്നും ഒരു മറുപടി കൊടുക്കാൻ അദ്ദേഹം നിന്നിട്ടില്ല. ഇത്തരം നെഗറ്റീവിറ്റികളെ പോസിറ്റീവ് ആയി കണ്ട് അതിനെയൊക്കെ ക്ഷമിച്ച് കളയാൻ അദ്ദേഹത്തിന് കഴിയും. ‘ഹൃദയപൂർവ’ത്തിന്റെ സെറ്റിൽ വെച്ച് അച്ഛൻ കുറേ വർഷങ്ങൾക്ക് ശേഷം ലാൽ സാറിനെ കണ്ടപ്പോൾ ഞാൻ പറഞ്ഞതിൽ ലാലിന് വിഷമം ഉണ്ടോ എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞപ്പോൾ ഒരു ചിരിയോടെ ‘‘ശ്രീനി അതൊക്കെ വിടെടോ’’ എന്ന് പറയാനുള്ള മനസ്‌ ലോകത്ത് ഇദ്ദേഹത്തിന് അല്ലാതെ മറ്റാർക്കും ഉണ്ടാകില്ല. അതൊക്കെ നമുക്ക് അദ്ഭുതമാണ്. എന്നെങ്കിലുമൊരിക്കൽ അച്ഛനെയും അദ്ദേഹത്തെയും ഒരുമിച്ച് എന്റെ സിനിമയിൽ അഭിനയിപ്പിക്കണം എന്നത് എന്റെ വലിയൊരു ആഗഹമാണ്”. ധ്യാൻ കൂട്ടിച്ചേർത്തു.

മോഹന്ലാലിന്റേതായി ഒടുവിലിറങ്ങിയ ചിത്രമായിരുന്നു “ഹൃദയപൂർവം”. സിനിമയുടെ സെറ്റിൽ നടൻ ശ്രീനിവാസൻ വന്നതും വാർത്തയായിരുന്നു. വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടലിനെ കുറിച്ച് സംവിധായകൻ പ്രിയദർശൻ വികാരഭരിതമായൊരു കുറിപ്പും വനിതയിൽ പങ്കുവെച്ചിരുന്നു.
അതേ സമയം മോഹൻലാലിന്റെ രാവണപ്രഭു വിജയകരമായി പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. റീ റിലീസ് ആരാധകർ ആഘോഷമാക്കികൊണ്ടിരിക്കെ ചിത്രത്തിൽ നിന്നുള്ള തന്റെ ഫോട്ടോയും മോഹൻലാൽ പങ്കുവെച്ചിരുന്നു. സവാരി ഗിരി ഗിരി എന്ന അടികുറിപ്പിനൊപ്പം സിനിമയിലെ നിർണായകമായ സംഘട്ടനരംഗത്തിൽ നിന്നുമുള്ള ഭാഗമാണ് ഫോട്ടോയിലുള്ളത്. നിമിഷ നേരം കൊണ്ട് തന്നെ ഫോട്ടോ വൈറലായിട്ടുണ്ട്. സംവിധായകൻ അൽഫോൺസ് പുത്രൻ, ടൊവിനോ തോമസ്, ആന്റണി വർഗീസ് തുടങ്ങിയ പ്രമുഖരൊക്കെയും ചിത്രത്തിന് കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

“നടേശ കൊല്ലണ്ട..അത് കേക്കുമ്പോൾ വരുന്ന ചിരി. എനിക്ക് നല്ല നാടൻ തല്ല് അറിയാം.. അത് competition item അല്ലാത്തത് കൊണ്ട് ഗപ്പ് ഒന്നും കിട്ടിയില്ല… ഇതാണ് എൻ്റെ favourite scene” എന്നാണ് അൽഫോൺസിൻ്റെ കമൻ്റ്. രാവണപ്രഭുവിൽ മോഹൻലാലിന്റെ കഥാപാത്രം പറയുന്ന ‘എന്തോ…എന്നെ ഇഷ്ട്ടമാണ് ആളുകൾക്ക്’ എന്ന സംഭാഷണമാണ് പെപ്പേ കുറിച്ചത്. തീ ഇമോജിയാണ് ടൊവിനോ തോമസും നീരജ് മാധവും പോസ്റ്റ് ചെയ്തത്.

1997 ൽ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് സി ജി രാജേന്ദ്ര ബാബു എഴുതിയ ഫാന്റസി ഡ്രാമ ചിത്രമാണ് ഗുരു. മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന സിനിമയിൽ സുരേഷ് ഗോപി, മധുപാൽ, സിത്താര, കാവേരി, ശ്രീലക്ഷ്മി, നെടുമുടി വേണു, ശ്രീനിവാസൻ തുടങ്ങി നിരവധി പേർ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ ഒറിജിനൽ സംഗീതവും ഗാനങ്ങളും രചിച്ചത് ഇളയരാജയാണ്.