ലിസ്റ്റിന്‍ സ്റ്റീഫന്റെ ‘മാലപ്പടക്ക’ പരാമര്‍ശത്തിലെ നടന്‍ ഞാനാണ്; വ്യക്തമാക്കി ധ്യാൻ ശ്രീനിവാസൻ

','

' ); } ?>

നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാളത്തിലെ ഒരു പ്രമുഖ നടനെതിരായി നടത്തിയ വിവാദപരാമര്‍ശത്തിന് പരിഹസരൂപേന മറുപടിയുമായി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. “മാലപ്പടക്കത്തിന് ഒരാള്‍ തിരികൊളുത്തിയിരിക്കുന്നു” എന്ന ലിസ്റ്റിന്റെ പരാമര്‍ശത്തിലെ വ്യക്തി താനാണെന്ന് വ്യക്തമാക്കിയ ധ്യാന്‍, ലിസ്റ്റിന്‍ സിനിമയുടെ പ്രചരണത്തിനായുള്ള മാർക്കറ്റിങ് തന്ത്രത്തിന്റെ ഭാഗമായാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും പറഞ്ഞു.

ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് നിര്‍മിച്ച ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ധ്യാന്റെ പ്രതികരണം. “ഞാന്‍ മലയാള സിനിമയില്‍ ‘അളിയാ’ എന്ന് വിളിക്കുന്ന ചുരുക്കം ചില ആളുകളില്‍ ഒരാളാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍,” ധ്യാന്‍, പറഞ്ഞു. പരിപാടിയില്‍ ദിലീപും സംവിധായകന്‍ ബിന്റോ സ്റ്റീഫനും പങ്കെടുത്തിരുന്നു.

ചിത്രം പ്രചാരണമില്ലാതെ റിലീസ് ചെയ്യണമെന്ന നിർദേശത്തിന് ലിസ്റ്റിന്‍ എതിര്‍ത്തതായും, പബ്ലിസിറ്റിക്ക് വേണ്ടി വ്യാജ വിവാദം സൃഷ്ടിച്ചതായും. “ലിസ്റ്റിന്‍ എന്ന ബുദ്ധിരാക്ഷസന്‍ അതിന് മാർക്കറ്റിങ് സംവിധാനം ഒരുക്കിയതായാണ് ഞാനറിയുന്നത്. ‘മാലപ്പടക്കത്തിന് തിരികൊളുത്തിയിരിക്കുന്നു’ എന്ന പരാമര്‍ശം പലര്‍ക്കും ആശങ്കയുണ്ടാക്കി, എന്നെ വിളിച്ചുപരിശോധിച്ചവരുമുണ്ടായി. ആ വ്യക്തി ഞാനാണ്, ഞങ്ങള്‍ തമ്മില്‍ സംസാരിച്ച് പ്രശ്‌നങ്ങള്‍ തീര്‍ത്തിട്ടുണ്ട്,” ധ്യാന്‍ പറഞ്ഞു. തന്റെ ഓരോ വാക്കും വലിയ ശ്രദ്ധയാകര്‍ഷിക്കുന്നതായതിനാല്‍ ലിസ്റ്റിന്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രസ്താവനകള്‍ നടത്തണമെന്നും ധ്യാന്‍ ഓര്‍മ്മിപ്പിച്ചു.

ലിസ്റ്റിന്‍ സ്റ്റീഫന്‍ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ മലയാളത്തിലെ ഒരു പ്രമുഖ നടന്‍ “വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ടെന്നും ഇനിയും അതാവർത്തിച്ചാൽ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും” പറഞ്ഞത് വലിയ വിവാദമായിരുന്നു. നടന്റെ പേര് വ്യക്തമാക്കാതെയായിരുന്നു വിമര്‍ശനം.