ധ്യാന്‍, നീരജ്, അജു കൂട്ടുകെട്ടില്‍ ‘പാതിരാ കുര്‍ബാന’

','

' ); } ?>

അടി കപ്യാരെ കൂട്ടമണിക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘പാതിരാ കുര്‍ബാന’. നര്‍മത്തിനൊപ്പം ഹൊററിനും പ്രാധാന്യം നല്‍കിയിണ് ചിത്രം ഒരുക്കുന്നത്. വിനയ് ജോസ് തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. ബ്ലൂലൈന്‍ മൂവീസ്സിന്റെ ബാനറില്‍ റെനീഷ് കായകുളം, സുനീര്‍ സുലൈമാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

റോബി വര്‍ഗീസ് രാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം. അജുവിന്റെയും വിശാഖ് സുബ്രഹ്മണ്യത്തിന്റെയും ധ്യാനിന്റെയും ഉടമസ്ഥതയിലുള്ള ഫെന്റാസ്റ്റിക് ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടു കൂടി ഷൂട്ടിംഗ് തുടങ്ങുന്ന പാതിര കുര്‍ബാന ഓണം റിലീസ് ആയി തിയേറ്ററുകളിലെത്തും.