ധ്രുവ് വിക്രം സംവിധായകന് മാരി സെല്‍വരാജ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ ഒരു കബഡി താരത്തിന്റെ ജീവിതത്തെ ആസ്പദ്മക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തിനായി ഇതിനോടകം തന്നെ കബഡി ട്രെയിനിങ് താരം പൂര്‍ത്തിയാക്കി കഴിഞ്ഞു. സംവിധായകന് പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
2019ല്‍ റിലീസായ ആദിത്യ വര്‍മ്മയാണ് ധ്രുവ് വിക്രം അഭിനയിച്ച ആദ്യ ചിത്രം. ചിയാന്‍ 60യുടെ ഷൂട്ടിങ്ങ് ഇപ്പോള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. കാര്‍ത്തിക്ക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
അതേസമയം മാരി സെല്‍വരാജ് ഒരുക്കിയ കര്ണ്ണന് തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
പരിയേറും പെരുമാള്‍ എന്ന സിനിമയ്ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് കര്ണ്ണന്.