‘കുറ്റവും ശിക്ഷയും’ ജൂലൈ 2ന്

','

' ); } ?>

രാജീവ് രവി ആസിഫലി ചിത്രം ‘കുറ്റവും ശിക്ഷയും’ ജൂലൈ 2ന് തീയറ്ററുകളില്‍. ആസിഫ് അലി , ഷെറഫുദീന്‍, സണ്ണി വെയ്ന്‍, അലെന്‍സിയര്‍ ലോപ്പസ്, സെന്തില്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇയ്യോബിന്റെ പുസ്തകം, സി.ഐ.എ , വരത്തന്‍ , തുറമുഖം എന്നീ ചിത്രങ്ങളുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയിരുന്നു അരുണ്‍ കുമാര്‍ . ബി.അജിത്കുമാര്‍ എഡിറ്റിങ്ങും, സുരേഷ് രാജന്‍ ക്യാമറയും, സംഗീത സംവിധാനം ഡോണ്‍ വിന്‍സെന്റും നിര്‍വഹിച്ചിരിക്കുന്നു