ദൃശ്യം 2 ഹിന്ദിയിലേക്ക് നിര്‍മ്മിക്കാനുള്ള അവകാശം കരസ്ഥമാക്കി പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷണല്‍.കുമാര്‍ മങ്കത് പതക് , അഭിഷേക് പതക് എന്നിവര്‍ നേതൃത്വ പതവിയിലുളള പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷണല്‍ ആണ് ഇനി ചിത്രം ഹിന്ദിയില്‍ ഒരുക്കുന്നത്.നിലവിന്‍ ദൃശ്യം 2 ന്റെ തെലുങ്ക് റീമേക്ക് ചിത്രീകരണം പുരോഗമിക്കുമ്പോഴാണ് ഹിന്ദി റീമേക്ക് വാര്‍ത്തകള്‍ പുറത്തുവരുന്നത്.ബോക്സ് ഓഫീസ് നിരീക്ഷകന്‍ തരന്‍ ആദര്‍ശ് ട്വിറ്ററിലൂടെയാണ് വിവരം പങ്കുവെച്ചത്.
ദൃശ്യം ഒന്നാം ഭാഗം ഹിന്ദിയില്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. അജയ് ദേവ്ഗന്‍ ,തബു , ശ്രിയ ശരന്‍ എന്നിവര്‍ മുഖ്യ വേഷത്തില്‍ അഭിനയിച്ച ചിത്രം നൂറു കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. അന്തരിച്ച സംവിധായകന്‍ നിഷികാന്ത് കമ്മത്ത് ആണ് ദൃശ്യം ഒന്നാം ഭാഗം സംവിധാനം ചെയ്തത്. രണ്ടാം ഭാഗത്തിലെ അഭിനേതാക്കളുടെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ അണിയറക്കാര്‍ പുറത്തു വിട്ടിട്ടില്ല. അതെ സമയം ജീത്തു ജോസഫ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്യാന്‍ ഉണ്ടാവില്ല എന്ന് മുന്നേ വ്യക്തമാക്കിയിരുന്നു.
വെങ്കിടേഷ് നായകന്‍ ആയി അഭിനയിക്കുന്ന തെലുങ്കു റീമേക്കിന്റെ ഇനിയുള്ള ഭാഗങ്ങള്‍ തൊടുപുഴയില്‍ ആണ് ചിത്രീകരിക്കാനുള്ളത്. തമിഴില്‍ ഒന്നാം ഭാഗത്തില്‍ അഭിനയിച്ച കമല്‍ ഹാസന്‍ രണ്ടാം ഭാഗം വേണമെന്ന ആവശ്യവുമായി സമീപിച്ചിരുന്നു എന്നും ജീത്തു പറയുകയുണ്ടായിരുന്നു. 2013ല്‍ ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയ ശേഷം ആദ്യമെത്തിയ റിമേക്ക് കന്നടയില്‍ ദൃശ്യ എന്ന പേരിലായിരുന്നു. അതേ വര്‍ഷം തന്നെ തെലുങ്കു റിമേക്കുമെത്തി. മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി തെലുങ്കില്‍ എത്തിയപ്പോള്‍ കഥാപാത്രത്തിന്റെ പേര് രാംബാബു എന്നായിരുന്നു. റാണിയുടെ വേഷം മീന തന്നെയാണ് അവതരിപ്പിച്ചത്. അനും എസ്തര്‍ അനിലും, ഐജി ഗീത പ്രഭാകര്‍ നദിയ മൊയ്തുവുമായി.
ജിത്തു ജോസഫ് സംവിധാനം ചെയ്ത് ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിനു വേണ്ടി നിര്‍മിച്ച് 2021 ഫെബ്രുവരി 19-നു ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ ഒരു മലയാളം ത്രില്ലര്‍ ചലച്ചിത്രമാണു ദൃശ്യം 2.2013ല്‍ പുറത്തിറങ്ങിയ ദൃശ്യം എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. മോഹന്‍ലാല്‍, മീന, അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍ എന്നിവരാണു ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ആദ്യം തീയേറ്റര്‍ റിലീസാണു ഉദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് കോവിഡ് പ്രതിസന്ധികള്‍ മൂലം ആമസോണ്‍ പ്രൈം വീഡിയോ വഴി റിലീസ് ചെയ്യുകയായിരുന്നു.