കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു

ബോളിവുഡ് നടി കങ്കണ റണൗത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്റ് ചെയ്തു. വിവാദപരമായ ട്വീറ്റിനെ തുടര്‍ന്നാണ് ട്വിറ്റര്‍ കങ്കണയുടെ അക്കൗണ്ട് സസ്പെന്റ് ചെയ്തിരിക്കുന്നത്.ട്വിറ്ററിന്റെ നിയമാവലികള്‍ തെറ്റിച്ചുകൊണ്ട് തുടരെ ട്വീറ്റുകള്‍ ചെയ്ത സാഹചര്യത്തിലാണ് ട്വിറ്റര്‍ ഇങ്ങനെയൊരു തീരുമാനവുമായി എത്തിയത്. ബാംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് വിദ്വേഷകരമായ ട്വീറ്റുകള്‍ പങ്കുവച്ചതിന് പിന്നാലെയാണ് താരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തത്. ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയെങ്കിലും ഇന്‍സ്റ്റഗ്രാമിലൂടെ നടി തന്റെ പ്രതിഷേധവുമായെത്തി.

ബംഗാളിനെ മമത മറ്റൊരു കശ്മീരാക്കി മാറ്റുന്നുവെന്നായിരുന്നു കങ്കണയുടെ ആരോപണം. ഇത് ഭീകരമാണ്, ഒരു ഗുണ്ടയെ കൊല്ലാന്‍ മറ്റൊരു സൂപ്പര്‍ ഗുണ്ടയ്ക്കേ സാധിക്കൂ. മോദിജി, രണ്ടായിരത്തിന്റെ തുടക്കത്തിലെപ്പോലെ ദശാവതാരത്തിലൂടെ കടിഞ്ഞാണില്ലാത്ത ഈ രാക്ഷസിയെ മെരുക്കിയെടുക്കൂ- കങ്കണ ട്വീറ്റ് ചെയ്തു.ഇത് വലിയ പ്രതിക്ഷേധത്തിന് വഴിവെക്കുകയും തുടര്‍ന്ന് താരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനം പ്രതി വര്‍ദ്ധിച്ചുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനെ എതിര്‍ത്ത് കൊണ്ട് ക്ങ്കണ രംഗത്തെത്തിയിരുന്നു.എല്ലാവരും ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുകയും സിലിണ്ടറുകളില്‍ ഭൂമിയില്‍ നിന്നും ഓക്‌സിജന്‍ പിടിച്ചെടുക്കുകയാണെന്നും ഇത് പ്രകൃതി ചൂഷണമാണെന്നും താരം പറഞ്ഞു.

എല്ലാവരും ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുകയും സിലിണ്ടറുകളില്‍ ഭൂമിയില്‍ നിന്നും ഓക്‌സിജന്‍ പിടിച്ചെടുക്കുകയാണെന്നും ഇത് പ്രകൃതി ചൂഷണമാണെന്നും കങ്കണ പറയുന്നു. ഇതിനാല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനൊപ്പം തന്നെ മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്നും കങ്കണ പറയുന്നു.

ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായാല്‍ സൂക്ഷ്മാണുക്കളോ പ്രാണികളോ പോലും അത് മണ്ണിന്റെ ഫലഭൂയിഷ്ഠതയെയും മാതൃഭൂമിയുടെ ആരോഗ്യത്തെയും ബാധിക്കും. പക്ഷെ മനുഷ്യര്‍ ഇല്ലാതായാല്‍ ഭൂമി പൂത്തുലയും. നിങ്ങള്‍ ഭൂമിയുടെ പ്രണയിതാവോ ശിശുവോ അല്ലെങ്കില്‍ നിങ്ങള്‍ ഒരു അനാവശ്യമാണ്,’ കങ്കണ ട്വീറ്റ് ചെയ്തു