ഇനി ആ പോലീസുകാർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണം; മാധവ് സുരേഷ്

','

' ); } ?>

രാജ്യത്തെ ജനങ്ങളുടെ ആവശ്യത്തിന് ശരിയായ മറുപടി ലഭിച്ചുവെന്ന് നടൻ മാധവ് സുരേഷ്. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിൽ പ്രതികരിക്കുകയായിരുന്നു മാധവ്. ഇനി സമരക്കാർക്കുനേരെ ക്രൂരമർദം അഴിച്ചുവിട്ട പോലീസുകാർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മാധവ് സുരേഷ് ആവശ്യപ്പെട്ടു. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘രാജ്യം സംസാരിച്ചു, ഒടുവിൽ മറുപടി ലഭിച്ചു. ഇനി അതിക്രമം നടത്തിയ പോലീസുകാർക്കെതിരെ ശരിയായ നടപടി സ്വീകരിക്കൂ’, മാധവ് കുറിച്ചു.

മാധവ്, നേരത്തേയും വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ജനങ്ങളെ സംരക്ഷിക്കേണ്ടവർ രാജ്യത്തിൻ്റെ ഭാവി തലമുറയ്ക്കുമേൽ ബലപ്രയോഗം നടത്തുകയാണെനന്നായിരുന്നു മാധവിന്റെ കുറ്റപ്പെടുത്ത.