ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നു; സ്വകാര്യതയെ മാനിക്കണം

','

' ); } ?>

ധനുഷും ഭാര്യയും ഐശ്വര്യയും വേര്‍പിരിയുന്നു. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്താവനകളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. 2004 നവംബര്‍ 18നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളുണ്ട്. വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും വഴികള്‍ പിരിയുന്ന സമയമാണെന്നും ധനുഷിന്റെയും ഐശ്വര്യയുടെയും കുറിപ്പില്‍ പറയുന്നു.

ധനുഷും ഐശ്വര്യയും ചേര്‍ന്ന് പുറത്തിറക്കിയ കുറിപ്പ്

സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍, മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും. വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും ക്രമപ്പെടുത്തലിന്റെയും ഒത്തുപോവലിന്റെയുമൊക്കെ യാത്രയായിരുന്നു ഇത്. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ.

കര്‍ണ്ണന്‍ എന്ന ചിത്രമാണ് ധനുഷിന്റെ അടുത്തിടെ പുറത്തിറങ്ങിയ തമിഴില്‍ ചിത്രം.
ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു കര്‍ണ്ണന്‍ . ചിത്രത്തില്‍ നായികയായി എത്തിയത് രജിഷ വിജയനാണ് . ലാല്‍, യോഗി ബാബു എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സന്തോഷ് നാരായണനാണ് സംഗീതം നിര്‍വഹിച്ചത്. കലൈപുലി തനുവിന്റെ വി. ക്രിയേഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചത്.

‘പരിയേറും പെരുമാള്‍’ എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെല്‍വരാജ്.ആയിരത്തില്‍ ഒരുവന്‍ രണ്ടാം ഭാഗത്തിന് പിന്നാലെ ധനുഷ്- ശെല്‍വരാഘവന്‍ ടീമിന്റെ ‘നാനെ വരുവേന്‍’ എന്ന ചിത്രവും പ്രഖ്യാപിച്ചിരുന്നു.ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രമേയമായിരുന്നു ചിത്രത്തിന്റേത്.