
വഞ്ചേര്സ് സംവിധായകരായ റൂസോ സഹോദരങ്ങളുടെ ചിത്രത്തില്‍ ധനുഷ് അഭിനയിക്കുന്നു. ‘ദ് ഗ്രേ മാന്‍’ എന്നാണ് ചിത്രത്തിന്റെ പേര് . സൂപ്പര്‍ താരങ്ങളായ ക്രിസ് ഇവാന്‍സിനും റയാന് ഗോസ്ലിങിനുമൊപ്പമാകും ധനുഷും എത്തുക. നെറ്റ്ഫ്ലിക്സിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
2009ല്‍ മാര്‍ക്ക് ഗ്രീനി എഴുതിയ ദ ഗ്രേ മാന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം എടുത്തിക്കുന്നത്. ഇത് നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.