ഒമര്‍ ലുലുവിന്റെ ചിത്രം ധമാക്കയിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. കാറ്റുമുണ്ടെടിയേ…മഴ ചാറ്റലുണ്ടെടിയേ എന്ന ഗാനം ബി.കെ ഹരിനാരായണന്റെ രചനയില്‍ ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. പ്രണവം ശശിയും, നിരണ് സുരേഷും ചേര്‍ന്നാണ് ആലപിച്ചത്.
ഇതിനോടകം തന്നെ ഇറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ വൈറലായിരുന്നു.
ഹാപ്പിംഗ് വെഡ്ഡിംഗ്, ചങ്ക്സ്, അഡാര്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ധമാക്ക’. ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച ടോണി ഐസക് എന്ന കഥാപാത്രമായി എല്ലാവരെയും വിസ്മയിപ്പിച്ച അരുണ്‍ ആണ് ധമാക്കയിലെ നായകന്. നിക്കി ഗല്‍റാണിയാണ് നായിക. സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്, മുകേഷ്, ഉര്‍വ്വശി, നേഹ, ഹരീഷ് കണാരന്, ധര്മജന് ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ധമാക്ക 2020 ജനുവരിയിലാകും തിയേറ്ററുകളിലെത്തുക. നേരത്തെ ചിത്രം ഡിസംബര്‍ 20 ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഡിസംബര്‍ 14 ന് ഇറങ്ങാനിരിക്കുന്ന സേവ് ദി ഡേറ്റ് സോംഗിലൂടെ ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു ഫെസ്റ്റിവല്‍ മൂഡ് ആയിരിക്കും ചിത്രമെന്നാണ് ഒമര്‍ ലുലു പറയുന്നത്.