ഗ്യാങ്സ്റ്ററായി സാബുമോന്‍.. അരുണിനൊപ്പം ചുവടുവെച്ച് മുകേഷും ഉര്‍വ്വശിയും.. ഉത്സവത്തിമിര്‍പ്പില്‍ ധമാക്കയുടെ ആദ്യ പോസ്റ്റര്‍..!

പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിച്ച്, അത്യാവശ്യം കോൺട്രിവേഴ്‌സുകളുമായെത്തി, ഒടുവിൽ അവരെത്തന്നെ കയ്യിലെടുത്താണ് ഒമർ ലുലു ചിത്രങ്ങളെല്ലാം തിയേറ്ററുകളിലെത്താറ്. തന്റെ നാലാം ചിത്രമായ ധമാക്കയുടെ ആദ്യ പോസ്റ്ററുമായി ഒമർ ഇപ്പോൾ എത്തിയിരിക്കുന്നതും അത്തരം ഒരു ഗെറ്റപ്പുമായിത്തന്നെയാണ്. എന്നാൽ ഇത്തവണ ഒരു വ്യത്യസ്ഥ താരനിരയുമായിയാണ് താരം പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്. ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തി പ്രേക്ഷക മനസ്സിലിടം നേടിയ അരുൺ, സൗത്ത് ഇന്ത്യൻ താരം നിക്കി ഗിൽറാനി, നേഹ സക്‌സേന, മുകേഷ്, ഉർവ്വശി, ഹരീഷ് കണാരൻ, സാബുമോൻ, ധർമ്മജൻ ബോൾഗാട്ടി, ശാലിൻ സോയ, ഇന്നസെന്റ്, സൂരജ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തന്റെ കുടുംബത്തോടൊപ്പം നൃത്തം ചെയ്യുന്ന അരുൺ, ഗ്യാങ്സ്റ്ററായി തോക്കുചൂണ്ടി നിൽക്കുന്ന സാബുമോൻ, ചിന്താമഗ്നനായി നിൽക്കുന്ന ഹരീഷ് എന്നിങ്ങനെ വ്യത്യസ്ഥ പോസുകളിലായി ഒരുത്സാവന്തരീക്ഷത്തിലൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ തന്നെ ഒരു കളർഷുൾ എന്റർറ്റെയ്‌നറിന്റെ സൂചനകളാണ് തരുന്നത്.