അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ കൈയ്യൊപ്പ് പതിഞ്ഞ അവസാന ചിത്രം തിരശീലയിലെത്തിക്കാന്‍ സംവിധായകന്‍ ഒമര്‍ ലുലു. പവര്‍സ്റ്റാര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പുരോഗമിക്കുന്നതിനിടെയായിരുന്നു ഡെന്നിസ് ജോസഫിന്റെ അപ്രതീക്ഷിത മരണം. ‘ഇന്നലെ ഡെന്നിസ് ജോസഫ് സാറിന്റെ വീട്ടില്‍ പോയി പവര്‍സ്റ്റാറിന്റെ തിരക്കഥ വാങ്ങി. എന്റെ ജീവതത്തില്‍ ഏറ്റവും വലിയ ഭാഗ്യമാണ് ഡെനിസ്സേട്ടന്റെ ഒരു സ്‌ക്രിപ്റ്റും അതിന്റെ ഭാഗമായി ഉണ്ടായ ചര്‍ച്ചകളും സൗഹൃദവുമെല്ലാം’ ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.
ഡെന്നിസ് ജോസഫിന്റെ കൈപ്പടയിലുള്ള തിരക്കഥയുടെ ഒരു പേജും കുറിപ്പിനൊപ്പം ഒമര്‍ ലുലു ചേര്‍ത്തിട്ടുണ്ട്. ബാബു ആന്റണി കേന്ദ്ര കഥാപാത്രമായി ഒരുങ്ങുന്ന പവര്‍സ്റ്റാറിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ഹീറോമാരിലൊരാളായ ബാബു ആന്റണിയുടെ കരിയറിലെ മികച്ച കഥാപാത്രമാവും പവര്‍സ്റ്റാറെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. ചിത്രം ഈ വര്‍ഷം പൂര്‍ത്തിയാവുമെന്നും സൂചനയുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം,
ഇന്നലെ ഉലിിശ ഡെന്നിസ് ജോസഫ്സാറിന്റെ വീട്ടില്‍ പോയി ജീംലൃേെമൃന്റെ ടരൃശു േവാങ്ങി.എന്റെ ജീവതത്തില്‍ ഏറ്റവും വല്ല്യ ഒരു ഭാഗ്യമാണ് ഡെനിസ്സേട്ടന്റെ ഒരു സ്‌ക്രിപ്റ്റും അതിന്റെ ഭാഗമായി ഉണ്ടായ ചര്‍ച്ചകളും സൗഹൃദവും എല്ലാം
മലയാള സിനിമയിലെ പ്രിയപ്പെട്ട വില്ലൻമാരാണ് സിനിമയിൽ അണിനിരക്കുന്നത്. ബാബു ആന്‍റണി നായകനായെത്തുന്ന ചിത്രത്തിൽ ബാബുരാജ്, അബു സലിം, റിയാസ് ഖാന്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ ഹോളിവുഡ് സൂപ്പര്‍ താരം ലൂയിസ് മാന്‍ഡിലോറും എത്തുന്നുണ്ട്. മലയാളത്തിൽ പുതുമുഖങ്ങളെ അണിനിരത്തി പ്രണയ ചിത്രങ്ങളൊരുക്കിയിട്ടുള്ള ഒമർ ലുലു ആദ്യമായി ആക്ഷൻ കൈകാര്യം ചെയ്യുന്ന സിനിമ കൂടിയാണ് പവർസ്റ്റാർ. പവർസ്റ്റാർ സിനിമയുടെ നിർമാതാവ് രതീഷ് ആനേടത്ത് മഹീന്ദ്ര പുതുതായി പുറത്തിറക്കിയ ഥാറിന്‍റെ പുതുപുത്തൻ മോഡൽ സമ്മാനമായി നൽകിയത് വലിയ വാർത്തയായിരുന്നു. കെജിഎഫ് മ്യൂസിക് ഡയറക്ടർ ബസ്‌റൂൾ രവിയാണ് പവർസ്റ്റാറിനും സംഗീതം നൽകുന്നത്. ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു ഒരുക്കുന്ന ചിത്രമാണ് പവർസ്റ്റാർ.