മമ്മൂക്കയെ നിരന്തരം വിളിച്ച് ഗാനഗന്ധര്‍വന്റെ ഷൂട്ടിങ്ങ് തടസ്സപ്പെടുത്തിയ ആളിതാണ്..!

','

' ); } ?>

ഹാസ്യ താരവും നടനുമായ രമേഷ് പിഷാരടി തന്റെ രണ്ടാം സംവിധാന സംരംഭത്തിന്റെ ഷൂട്ടിങ്ങ് തിരക്കുകളിലാണ്. ഗാനമേളകളില്‍ പാടുന്ന കലാസദന്‍ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധര്‍വന്‍ എന്ന ചിത്രമാണ് രമേശ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോള്‍ തൃശ്ശൂര്‍ മുടത്തിക്കോട് വെച്ച് പുരോഗമിക്കുമ്പോള്‍ സെറ്റിലെത്തി ഷൂട്ടിങ്ങിന് തടസ്സമായ ഒരു വ്യക്തിയെക്കുറിച്ചാണ് രമേശ് പിഷാരടി തന്റെ പേജിലൂടെ സംസാരിക്കുന്നത്. മറ്റാരുമല്ല, മമ്മൂക്കയോടുള്ള ആരാധനയും സ്‌നേഹവുമായി ചിത്രീകരണം കാണാനെത്തിയ ഒരു കൊച്ചു കുട്ടിയാണ് ഇത്. കല്ല്യാണ വേദിയില്‍ പാട്ടുപാടുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കാനായി നില്‍ക്കുന്ന മമ്മൂട്ടിയെ സ്‌നേഹത്തോടെ നിരന്തരം വിളിച്ചുകൊണ്ടാണ് ഈ കൊച്ചുമിടുക്കി താരത്തിന്റെ ശ്രദ്ധ നേടിയത്. കുട്ടിയോടുള്ള വാത്സല്യത്തോടെ സ്‌റ്റേജില്‍ നിന്നും സ്‌നേഹം പ്രകടിപ്പിക്കുന്ന മമ്മൂട്ടിയെയാണ് സെറ്റിലുള്ളവര്‍ പിന്നീട് കണ്ടത്. രസകരമായ ഈ ദൃശ്യം രമേശ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയായിരുന്നു.

തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ച വിവരവും പൂജ വേളയിലെ ദൃശ്യങ്ങളുമൊക്കെ രമേശ് പിഷാരടി തന്റെ പേജിലൂടെ പ്രേക്ഷകരോട് പങ്കുവെച്ചിരുന്നു. പൂജ ദിനത്തില്‍ നടന്‍ മോഹന്‍ ലാലും സെറ്റിലെത്തി ചടങ്ങില്‍ പങ്കെടുത്തിരുന്നു.

രമേഷ് പിഷാരടിയും ഹരി .പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധര്‍വ്വനില്‍ മുകേഷ്, ഇന്നസെന്റ് സിദ്ധിഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍ , മനോജ് .കെ .ജയന്‍, സുരേഷ് കൃഷ്ണ ,
മണിയന്‍ പിള്ള രാജു , കുഞ്ചന്‍ , അശോകന്‍, സുനില്‍ സുഖദ, അതുല്യ ,ശാന്തി പ്രിയ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. പുതുമുഖം വന്ദിത മനോഹരനാണ് നായിക. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെയും രമേഷ് പിഷാരടി എന്റര്‍ടൈന്‍മെന്റ്‌സിന്റെയും ബാനറില്‍ ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വ്വന്റെ നിര്‍മാണം ശ്രീലക്ഷ്മി, ശങ്കര്‍ രാജ് , സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ്. അഴകപ്പന്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ .പി .ആര്‍ .ഒ മഞ്ജു ഗോപിനാഥ്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ വിതരണം .