ചരിത്രം തിരുത്തി ക്കുറിച്ച ചടങ്ങുകളോടെ ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ “കാട്ടാളന്” ആരംഭം കുറിച്ചു

','

' ); } ?>

മാർക്കോയുടെ വൻ വിജയത്തിന് ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രം “കാട്ടാളന്റെ” ഒഫീഷ്യൽ ലോഞ്ചിങ് നടന്നു. ആഗസ്റ്റ് ഇരുപത്തിരണ്ട് വെള്ളിയാഴ്ച്ച കൊച്ചി,കളമശ്ശേരി ചാക്കോളാസ് പവലിയനിൽ വച്ചായിരുന്നു കാട്ടാളൻ ഔദ്യോഗികമായ തുടക്കം കുറിച്ചത്. സമൂഹത്തിൻ്റെ വിവിധ രംഗങ്ങളിലുള്ളവരും, ചലച്ചിത്ര പ്രവർത്തകരും .ബന്ധുമിത്രാദികളും പരിപാടിയിൽ പങ്കെടുത്തു. വൈകുന്നേരം അഞ്ചു മണിയോടെ ആരംഭിച്ച ചടങ്ങിൽ കാട്ടാളൻ്റെ ടൈറ്റിൽ പതിപ്പിച്ച നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ്റേയും, നാടൻ വാദ്യമേളങ്ങളുടേയും സാന്നിധ്യമുണ്ടായിരുന്നു. ചിത്രത്തിൻ്റെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒത്തുചേർന്ന് ഒരുമിച്ചു ഭദ്രദീപം തെളിയിച്ചായിരുന്നു പരിപാടിക്ക് തുടക്കമിട്ടത്. കൂടാതെ ചിത്രത്തിൻ്റെ അരങ്ങിലും അണിയറയിലും പങ്കെടുക്കുന്ന എല്ലാവരേയും ചടങ്ങിൽ ആദരിക്കുകയും പുരസ്ക്കാരങ്ങൾ നൽകുകയും ചെയ്തു

സംവിധായകരായ ബി. ഉണ്ണികൃഷ്ണൻ, അജയ് വാസുദേവ്, ഹനീഫ് അദേനി ,പ്രമോദ് പപ്പൻ, ജിതിൻ ലാൽ, കൃഷ്ണമൂർത്തി, (ഗോകുലം മൂവീസ് )
ആൻ്റണി വർഗീസ്, ജഗദീഷ്, സിദ്ദിഖ്, ഷറഫുദ്ദീൻ,മാർക്കോയിലൂടെ മലയാളത്തിലെത്തിയ കബീർ സിംഗ് ദുഹാൻ, പ്രശസ്ത ഫുട്ബോൾ പ്ലയറും ചലച്ചിത്രനടനുമായ ഐ.എം.വിജയൻ, രജിഷ വിജയൻ, ആൻസൺ പോൾ, സാഗർ സൂര്യ, ഹനാൻഷാ. എഡിറ്റർ ഷമീർ മുഹമ്മദ് ഹനാൻഷാ. ബേബി ജീൻ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

നവാഗതനായ പോൾ ജോർജ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആന്റണി വർഗീസാണ് നായകൻ. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. തന്റെ സ്വന്തം പേര് തന്നെയാണ് ആന്റണി ചിത്രത്തിലെ കഥാപാത്രത്തിനും ഉപയോഗിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. വലിയ മുതൽമുടക്കിൽ ബ്രഹ്മാണ്ഡ ചിത്രമായി അവതരിപ്പിക്കുന്ന “കാട്ടാളനിൽ”ഇന്ത്യൻ സിനിമയിലെ വലിയ വ്യക്തിത്വങ്ങളെ പല രംഗങ്ങളിലും അവതരിപ്പിക്കുന്നുണ്ട്. ആക്ഷൻ ത്രില്ലർ ജോണറിലൊരുങ്ങുന്ന ചിത്രം ഒരു ക്ലീൻ ഹൈക്ക് എൻ്റർടൈനർ തന്നെയായിരിക്കും. വലിയ മുതൽമുടക്കിൽ എത്തുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം വിദേശങ്ങളിലും. ഇന്ത്യക്കകത്തുമായി നൂറ്റിയമ്പതോളം ദിവസങ്ങളോടെയായിരിക്കും പൂർത്തിയാക്കുക.

പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അജിനീഷ് ലോക്നാഥാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ലോകപ്രശസ്തനായ കെച്ച കെംബഡിക്കെയാണ് ചിത്രത്തിൻ്റെ ആക്ഷൻ കോറിയോഗ്രാഫർ. ജഗദീഷ്, സിദ്ദിഖ്, കബീർദുഹാൻ സിംഗ്, ആൻസൺ പോൾ തുടങ്ങിയവർക്കൊപ്പം മലയാളത്തിലേയും ബോളിവുഡ്ഡിലേയും, മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലേയും താരങ്ങൾ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.

സംഭാഷണം – ഉണ്ണി. ആർ. ഛായാഗ്രഹണം – രണ ദേവ്. എഡിറ്റിംഗ് – ഷമീർ മുഹമ്മദ്. കലാസംവിധാനം സുനിൽ ദാസ്. മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, സ്റ്റിൽസ് – അമൽ സി. സദർ. ക്രിയേറ്റീവ് പ്രൊഡ്യൂസർ – ഡിപിൽദേവ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജുമാന ഷെരീഫ്. പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ. വാഴൂർ ജോസ്.