സൗജന്യ ഓണ്‍ലൈന്‍ ട്യൂഷനുമായി ബാദുഷ ലൗവേഴ്‌സും വിന്നേഴ്‌സ് കോച്ചിംഗ് സെന്ററും

കേരളത്തിലെ 3000 ഹൈസ്കൂൾ വിദ്യാർഥികൾക്ക്  സൗജന്യ ഓൺലൈൻ ട്യൂഷനുമായി (Live Interactive Online Classes) ബാദുഷ ലൗവേഴ്സും വിന്നേഴ്സ് കോച്ചിംഗ് സെന്ററും. ഈ കോവിഡ് മഹാമാരിയുടെ കാലത്ത് നാമെല്ലാവരും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. ഈ അതിജീവനത്തിൻ്റെ ഘട്ടത്തിൽ ജീവിതത്തിൽ മുന്നേറാൻ, നമ്മുക്ക് കൈത്താങ്ങായ് ഒരുപാട് മനുഷ്യർ കൂടെയുണ്ടായിട്ടുണ്ട്.  കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായ കൂട്ടായ്മയാണ് “ബാദുഷ ലൗവേഴ്സ്”. ആഹാരം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിൽ ഊന്നിയ പ്രവർത്തനങ്ങൾക്കാണ് “ബാദുഷ ലൗവേഴ്സ്” നേതൃത്വം നൽകി വരുന്നത്. 18 വർഷങ്ങളായി മികവാർന്ന പഠന രീതികളാൽ വളരെ ഉയർന്ന റിസൾട്ട് നിലനിർത്തുന്ന വിന്നേഴ്സ് കോച്ചിംഗ് സെന്റർ ,  പാരന്റ്സിന്റെയും കുട്ടികളുടെയും വിശ്വാസം നേടിയ സ്ഥാപനമാണ്.

ബാദുഷ ലൗവേഴ്സും വിന്നേഴ്സും സംയുക്തമായി ഈ കോവിഡ് കാലഘട്ടത്തിൽ  സാമ്പത്തിക പ്രതിസന്ധി മൂലം കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നേടുവാൻ വിഷമിക്കുന്ന കുടുംബങ്ങൾക്ക് ഒരു ആശ്വാസമാകുകയാണ്. കേരളത്തിലെ 3000ത്തോളം വരുന്ന നിർദ്ധനരായ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഒരു അധ്യായന വർഷം മുഴുവൻ സൗജന്യമായി ഓൺലൈൻ ട്യൂഷൻ നൽകി സാമൂഹിക പ്രതിബദ്ധതയോടെ മാതൃകയാകുകയാണ്. ഇതിനകം തന്നെ കോവിഡ് പ്രതിസന്ധിയുടെ കാലത്ത് സിനിമാ മേഖലയിലുള്ളവര്‍ക്ക് ബാദുഷ ലൗവേഴ്‌സ് നിരവധി സഹായങ്ങള്‍ നല്‍കിയിരുന്നു. പ്രളയകാലത്തും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സംഘടന നടത്തി വരുന്നത്. എറണാകുളം പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ ചലച്ചിത്ര നിർമ്മാതാവ് എൻ.എം ബാദുഷ, വിന്നേഴ്സ് അക്കാദമി മാനേജിങ് ഡയറക്ടർ മനോജ് സി.എൻ, അക്കാദമിക് ഡയറക്ടർ വിനുമോൾ മനോജ്, പി.ആർ.ഒ പി.ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്, 9746342916, 7736705705, 7736706706.
Apply ചെയ്യുവാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://www.winnerseduworld.com/scholarship-2021#