ഐ ഫ് ഫ് കെ യില്‍ കോവിഡ് ടെസ്റ്റ്, തിയേറ്ററില്‍ ബാധകമല്ലേ?

','

' ); } ?>

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സിനിമ കാണുന്നതിന് കോവിഡ് ടെസ്റ്റ് നടത്തുന്നതിനെതിരെ സംവിധായകന്‍ കെ. പി വ്യാസന്‍. ഇന്നലെ മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ ഒരു ടെസ്റ്റുമില്ലാതെ പ്രേക്ഷകര്‍ സിനിമ കാണുന്നത് ചലച്ചിത്ര അക്കാദമി അറിഞ്ഞില്ലേയെന്ന് അദ്ദേഹം ചോദിക്കുന്നു. മാസ്‌ക് ധരിച്ച്, സാമൂഹ്യ അകലവും പാലിച്ച് 50% കപ്പാസിറ്റിയില് സിനിമ കാണാന്‍ ഇതേസര്‍ക്കാരല്ലെ അനുമതി നല്‍കിയത്. ഉട്ടോപ്യന്‍ നയങ്ങള്‍ തിരുത്തുകയെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ.

ഐ ഫ് ഫ് കെ യില്‍ സിനിമ കാണുന്നതിന് കോവിഡ് ടെസ്റ്റ്!!
ഇന്നലെ മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ ഒരു ടെസ്റ്റുമില്ലാതെ പ്രേക്ഷകര്‍ സിനിമ കാണുന്നത് ചലച്ചിത്ര അക്കാദമി അറിഞ്ഞില്ലേ? മാസ്‌ക് ധരിച്ച്, സാമൂഹ്യ അകലവും പാലിച്ച് 50% കപ്പാസിറ്റിയില് സിനിമ കാണാന്‍ ഇതേസര്‍ക്കാരല്ലെ അനുമതി നല്‍കിയത്? ഉട്ടോപ്യന്‍ നയങ്ങള്‍ തിരുത്തുക.