കോവിഡിനെ ഭയക്കാത്ത മോഹന്‍ലാലിന്റെ ‘യന്തിരന്‍’ എത്തി

','

' ); } ?>

കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡിലെ രോഗികളെ പരിചരിക്കാന്‍ ഇനി റോബോട്ടിന്റെ സേവനവും പ്രയോജനപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനിലെ മേക്കര്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന അസിമോവ് റോബോട്ടിക്‌സ് നിര്‍മ്മിച്ച കര്‍മിബോട്ട് എന്ന റോബോട്ടാണ് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ കോവിഡ് രോഗികളെ ശുശ്രൂഷിക്കാന്‍ വേണ്ടി എത്തിച്ചിരിക്കുന്നത്. കര്‍മി റോബോട്ടിനെ എറണാകുളം മെഡിക്കല്‍ കോളേജിന് സംഭാവന നല്‍കിയ നടന്‍ മോഹന്‍ലാലിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും മന്തി അറിയിച്ചു.
രോഗികള്‍ക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ചുകൊടുക്കുക രോഗികള്‍ ഉപയോഗിച്ച് പാത്രങ്ങളും മറ്റു വസ്തുക്കളും അണുവിമുക്തമാക്കി തിരികെ എത്തിക്കുക, രോഗികളുമായി ഡോക്ടര്‍ക്ക് വീഡിയോ കോളിനുള്ള സൗകര്യമൊരുക്കുക എന്നിവയാണ് റോബോട്ടിന്റെ പ്രധാന ചുമതലകള്‍.രോഗികളുമായുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സമ്പര്‍ക്കം പരമാവധി കുറയ്ക്കുക പി.പി.ഇ കിറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഒരിക്കല്‍ ചിട്ടപ്പെടുത്തി കഴിഞ്ഞാല്‍ പിന്നെ എല്ലാം സ്വയം ചെയ്യുക എന്നതാണ് റോബോട്ടിന്റെ പ്രവര്‍ത്തനരീതി. 25 കിലോയോളം ആണ് കര്‍മ്മി ബോഡിന്റെ ഭാരം വഹിക്കാനുള്ള ശേഷി സെക്കന്‍ഡില്‍ ഒരു മീറ്ററോളം വേഗത്തില്‍ സഞ്ചരിക്കുവാനും സാധിക്കും. സോപ്പ് ലായനിയും യുവി ലൈറ്റും ഉപയോഗിച്ചുള്ള അണുനശീകരണം ആണ് കര്‍മ്മി ബോഡിന്റെ മറ്റു പ്രത്യേകതകള്‍.