കൊറോണ: സിനിമ തിയറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടണമെന്ന് നിര്‍ദ്ദേശം

കേരളത്തില്‍ കൊറോണക്ക് എതിരെ അതീവ ജാഗ്രത. സിനിമ തിയറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടണമെന്ന് സര്‍ക്കാരിന്റെ നിര്‍ദ്ദേശം വന്നു. നിര്‍ദ്ദേശമാണെങ്കിലും കര്‍ശന നിര്‍ബന്ധമായല്ല സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി അറിയിച്ചത്. നാടകമടക്കമുള്ള കലാകൂട്ടായ്മകളും ഒഴിവാക്കണം. 12 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. കേരളത്തില്‍ ഈ മാസത്തെ എല്ലാ പൊതു പരിപാടികളും ഒഴിവാക്കി. ആളുകള്‍ പൊതുവായി ഒത്തു കൂടുന്ന എല്ലാ പരിപാടികളും ഒഴിവാകേണ്ടത് ആണ്. കോളേജുകളും പ്രൊഫഷണല്‍ കോളേജുകളും ഈ മാസം അടച്ചിടും. 7ആം കഌസ് വരെ യുള്ള പരീക്ഷകള്‍ വേണ്ടെന്നു വെച്ചു.
കുട്ടികള്‍ക്ക് അവധി പ്രഖ്യാപിച്ചു. 8,9,10 കഌസുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. സി.ബി.സ്.ഇ യും ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും അവധി. മദ്രസകള്‍ക്കും അങ്കണവാടികള്‍ക്കും , ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. ഈ മാസം വിവാഹ ആഘോഷങ്ങള്‍ ഒഴിവാക്കണം, ശബരി മല ദര്‍ശനം ഒഴിവാക്കുക. ഉത്സവങ്ങള്‍, പെരുന്നാളുകള്‍ ഒഴിവാക്കുക. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുനവര്‍ക്ക് എതിരെ നടപടി ഉണ്ടാകും. ആശങ്ക അല്ല മുന്‍കരുതല്‍ ആണ് ആവശ്യമെന്നും സര്‍ക്കാര്‍ അറിയിച്ചു.