കേരളത്തില്‍ കൊറോണക്ക് എതിരെ അതീവ ജാഗ്രത. സിനിമ തിയറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടണമെന്ന് സര്‍ക്കാരിന്റെ നിര്‍ദ്ദേശം വന്നു. നിര്‍ദ്ദേശമാണെങ്കിലും കര്‍ശന നിര്‍ബന്ധമായല്ല സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി അറിയിച്ചത്. നാടകമടക്കമുള്ള കലാകൂട്ടായ്മകളും ഒഴിവാക്കണം. 12 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. കേരളത്തില്‍ ഈ മാസത്തെ എല്ലാ പൊതു പരിപാടികളും ഒഴിവാക്കി. ആളുകള്‍ പൊതുവായി ഒത്തു കൂടുന്ന എല്ലാ പരിപാടികളും ഒഴിവാകേണ്ടത് ആണ്. കോളേജുകളും പ്രൊഫഷണല്‍ കോളേജുകളും ഈ മാസം അടച്ചിടും. 7ആം കഌസ് വരെ യുള്ള പരീക്ഷകള്‍ വേണ്ടെന്നു വെച്ചു.
കുട്ടികള്‍ക്ക് അവധി പ്രഖ്യാപിച്ചു. 8,9,10 കഌസുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. സി.ബി.സ്.ഇ യും ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും അവധി. മദ്രസകള്‍ക്കും അങ്കണവാടികള്‍ക്കും , ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. ഈ മാസം വിവാഹ ആഘോഷങ്ങള്‍ ഒഴിവാക്കണം, ശബരി മല ദര്‍ശനം ഒഴിവാക്കുക. ഉത്സവങ്ങള്‍, പെരുന്നാളുകള്‍ ഒഴിവാക്കുക. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുനവര്‍ക്ക് എതിരെ നടപടി ഉണ്ടാകും. ആശങ്ക അല്ല മുന്‍കരുതല്‍ ആണ് ആവശ്യമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കൊറോണ: സിനിമ തിയറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടണമെന്ന് നിര്‍ദ്ദേശം
','' );
}
?>