മര്യാദയ്ക്ക് ഒരു സിനിമ ഉണ്ടാക്കിയിട്ട് മറ്റുള്ളവരെ ഉപദേശിക്കൂ

രാജീവ് നാഥ് എന്ന ഒരു മലയാളി സംവിധായകനെതിരെ സംവിധായകന്‍ director dr biju ഡോ: ബിജു. ാന്‍ ചലച്ചിത്ര മേളയിലെ ഇന്ത്യന്‍ സിനിമകളുടെ പ്രതിനിധ്യത്തെ പറ്റിയും ഫിലിം മാര്‍ക്കറ്റിനെ പറ്റിയും ഒരു പോസ്റ്റ് ഇട്ടതില്‍ കമന്റിട്ടതിനാണ് ഡോ: ബിജു director dr biju രൂക്ഷ വിമര്‍ശനവുമായെത്തിയത്.

കാന്‍ ചലച്ചിത്ര മേളയിലെ ഇന്ത്യന്‍ സിനിമകളുടെ പ്രതിനിധ്യത്തെ പറ്റിയും ഫിലിം മാര്‍ക്കറ്റിനെ പറ്റിയും ഒരു പോസ്റ്റ് ഇട്ടിരുന്നു. തികച്ചും അക്കാദമിക് ആയ ഒരു പോസ്റ്റ് ആയിരുന്നു അത് . ആ വിഷയത്തില്‍ ഒട്ടേറെ ചര്‍ച്ചകള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ള ചലച്ചിത്ര പ്രവര്‍ത്തകരും, നിരൂപകരും, സംവിധായകരും , ജേര്‍ണലിസ്റ്റുകളും ഒക്കെ പോസ്റ്റിനെ അധികരിച്ചു നടത്തുകയും ചെയ്തു. അതിനിടയില്‍ രാജീവ് നാഥ് എന്ന ഒരു മലയാളി സംവിധായകന്‍ എനിക്ക് ഉപദേശവുമായി വന്നിട്ടുണ്ട്. സിനിമ ചെയ്യാതെ എന്റെ പ്രൊഫഷന്‍ ആയ വൈദ്യശാസ്ത്ര രംഗത്ത് മാത്രം പണി എടുക്കണം എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. സിനിമയുടെ ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങളുടെ കാര്യം എടുത്താല്‍ അദ്ദേഹത്തിന് എന്നെ ഉപദേശിക്കാന്‍ ഉള്ള യോഗ്യത എന്താണ് എന്ന് ആര്‍ക്കും സംശയം തോന്നാം. അപ്പോള്‍ അദ്ദേഹത്തിന്റെ എന്നോടുള്ള ഉപദേശത്തിന്റെ മാനദണ്ഡം വേറെയാണ് . ആ ആഢ്യത്ത പരിപ്പ് അങ്ങ് കയ്യില്‍ വെച്ചാല്‍ മതി രാജീവ് നാഥേ. ഇങ്ങോട്ട് വേണ്ട..സിനിമ ചെയ്യണോ വേണ്ടയോ, എങ്ങനെ ചെയ്യണം, എന്നൊക്കെ ഞാന്‍ തീരുമാനിച്ചു കൊള്ളാം. നിങ്ങള്‍ ആദ്യം മര്യാദയ്ക്ക് ഒരു സിനിമ എങ്കിലും ചെയ്യാന്‍ ശ്രമിക്കൂ.

News Kerala Latest On celluloid : വടികുത്തി ഒരു തീര്‍ത്ഥാടകനായി മോഹന്‍ലാല്‍

രാജീവ് നാഥ് എന്റെ ഫേസ്ബുക് ഫ്രണ്ട് അല്ല പക്ഷെ ഇതിന് മുന്‍പും ഇത്തരം പ്രമാണി ചമയലുമായി ഉപദേശത്തിന് പേജില്‍ വന്നു കമന്റ് ചെയ്തിട്ടുണ്ട് ഒന്ന് രണ്ടു തവണ. ഇത്തവണ രാജീവ് നാഥിന്റെ ഉപദേശത്തിന് തിരികെ ഒരു മറുപടി കൊടുത്തു . നിങ്ങളെ പോലെ ഒരു സബ്സ്റ്റാന്‍ഡേര്‍ഡ് ഫിലിം മേക്കറുടെ ഉപദേശം ആവശ്യമില്ല. ആദ്യം സ്വയം മര്യാദയ്ക്ക് ഒരു സിനിമ ഉണ്ടാക്കിയിട്ട് മറ്റുള്ളവരെ ഉപദേശിക്കാന്‍ ഇറങ്ങിയാല്‍ പോരേ എന്ന് . ആ മറുപടിക്ക് ശേഷം അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ രാജീവ് നാഥ് മുഴുവന്‍ കമന്റും ഡിലീറ്റ് ചെയ്തു പോയി . എഫ് ബി യില്‍ നിന്നും ഡിലീറ്റ് ചെയ്താലും നിങ്ങളുടെ മനസ്സില്‍ നിന്നും ആ ആഢ്യ പ്രമാണി മനോഭാവം പോയില്ലെങ്കില്‍ ഒരു രക്ഷയും ഇല്ല സുഹൃത്തേ . താങ്കള്‍ക്ക് എന്റെ അച്ഛനാവാനുള്ള പ്രായം ഉള്ളത് കൊണ്ട് കൂടുതല്‍ എഴുതുന്നില്ല. ചിലരെ കാണുമ്പോഴുള്ള ആ ആഢ്യ പ്രമാണി ചൊറിച്ചില്‍ മടക്കി കയ്യില്‍ വച്ചിരുന്നാല്‍ മതി. നിങ്ങളുടെ ഒക്കെ മുന്‍പില്‍ വന്നു ഞാനൊക്കെ പഞ്ച പുച്ഛം അടക്കി നില്‍ക്കണം എന്ന ആ ആഗ്രഹം നടക്കാന്‍ പോകുന്നില്ല കേട്ടോ …..

news in malayalam today