ലിജോ ജോസ് പെല്ലിശ്ശേരി വീണ്ടും; ‘ചുരുളി’ ട്രെയിലര്‍ കാണാം

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ചുരുളിയുടെ ട്രെയിലര്‍ എത്തി. ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനോയ് തോമസിന്റെ കഥയ്ക്ക് അവലംബിത തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്. ‘ജല്ലിക്കട്ടി’നുശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചുരുളി’യുടെ ട്രെയിലര്‍ എത്തി. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ സിഗ്‌നേച്ചര്‍ സ്‌റ്റൈല്‍ പ്രേക്ഷകര്‍ക്കുമുന്നിലേക്ക് വീണ്ടും തുറന്നുവെക്കുന്നതാണ് പുറത്തെത്തിയ ട്രെയ്‌ലര്‍. നിഗൂഢതയും കാടും ഭയത്തിന്റെ അംശങ്ങളുമൊക്കെ മൂന്ന് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ഉണ്ട്.

ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം മധു നീലകണ്ഠന്‍. എഡിറ്റിംഗ് ദീപു ജോസഫ്. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍. അനിമേഷന്‍ ഡയറക്ടര്‍ ബലറാം ജെ. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്‌സ്. ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പന്‍ വിനോദ് ജോസും ചേര്‍ന്നാണ് നിര്‍മ്മാണം.