അഭിഷേക് ബച്ചന്‍-നിത്യ മേനോന്‍ വെബ് സീരിസ്: ട്രെയിലര്‍ കാണാം…

അഭിഷേക് ബച്ചന്‍ നിത്യ മേനോന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന എത്തുന്ന വെബ് സീരിസ് ‘ബ്രീത്ത്: ഇന്‍ ടു ദ് ഷാഡോസ്’ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ എത്തി.അമിത് സാഥ്, സയ്യാമി ഖേര്‍ തുടങ്ങിയവരടക്കമുള്ള പ്രമുഖ താരങ്ങള്‍ വേഷമിടുന്ന ബ്രീത്ത്: ഇന്‍ ടു ദ് ഷാഡോസ് ജൂലൈ പത്തിനു സ്ട്രീം ചെയ്തു തുടങ്ങും.

അഭിഷേകിന്റെ ആദ്യ വെബ്‌സീരീസാണ് ‘ബ്രീത്ത്’. അബന്‍ഡന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രം മായങ്ക് ശര്‍മ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഭവാനി അയ്യര്‍, വിക്രം തുളി, അര്‍ഷാദ് സയ്യിദ്, മായങ്ക് ശര്‍മ്മ എന്നിവരാണ് രചന.