ഷാഫി സംവിധാനം ചെയ്യുന്ന ‘ചില്‍ഡ്രന്‍സ് പാര്‍ക്ക്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മുന്നാറില്‍ പുരോഗമിക്കുന്നു. ചിത്രത്തില്‍ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് റാഫിയാണ്. ഒക്ടോബര്‍ 3ന് മൂന്നാറില്‍ വെച്ച് തന്നെ ചിത്രത്തിന്റെ പൂജ നടന്നിരുന്നു.
ക്യൂന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ധ്രുവന്‍, കട്ടപ്പനയിലെ റിത്വിക് റോഷനിലൂടെ ചലച്ചിത്ര രംഗത്തെത്തിയ വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷറഫുദീന്‍ എന്നീ മൂന്ന് നായകന്മാരും മധു, റാഫി, ധര്‍മജന്‍, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, നോബി, ബേസില്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോന്‍ എന്നിവര്‍ നായികമാരായി എത്തുന്നു. രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ് നിര്‍മ്മാണം.
ഉണ്ണികൃഷ്ണന്റെ സുഹൃത്തും സഹപ്പ്രവര്‍ത്തകനുമായ ബിബിന്‍ ജോര്‍ജ് ഷാഫിയുടെ മുന്‍പത്തെ സിനിമയില്‍ നായകനായിരുന്നു എന്നുള്ളത് മറ്റൊരു രസകരമായ കാര്യമാണ്.